തബൂക്ക് കെ.എം.സി.സി ഫുട്ബാള്‍ നൈറ്റ്: എവര്‍ ഗ്രീന്‍ ജേതാക്കള്‍

തബൂക്ക്: തബൂക്ക് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബാള്‍ നൈറ്റില്‍ എവര്‍ ഗ്രീന്‍ തബൂക്ക് ജേതാക്കളായി. ഫൈനലില്‍ നിലവിലെ വിജയികളായ ഫ്ളവേഴ്സ് തബൂക്കിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് എവര്‍ ഗ്രീന്‍ ചാമ്പ്യന്മാരായത്. 
എവര്‍ ഗ്രീന്‍ തബൂക്ക് അല്‍ അംരി ശരലാമിനെയും രണ്ടാം മത്സരത്തില്‍ ഫ്ളവേഴ്സ് തബൂക്ക് ബ്രോസ്്റ്റ് താസജിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ ഇടം നേടിയത്. വിജയികള്‍ക്ക് തബൂക്ക് കെ.എം.സി.സി സ്പോണ്‍സര്‍ ചെയ്ത വിന്നേഴ്സ് ട്രോഫി പ്രസിഡന്‍റ്് ബഷീര്‍ കുട്ടായിയും ബ്രോസ്്റ്റ്് താസജ് സ്പോണ്‍സര്‍ ചെയ്ത ക്യാഷ്  പ്രൈസ് എം.ഡി ഹംസ മുള്ളന്‍പാറയും സമ്മാനിച്ചു. റണ്ണേഴ്സ് ടീമിനുള്ള എവര്‍ ഗ്രീന്‍ സ്പോര്‍ട്സ് ക്ളബ് തബൂക് സ്പോണ്‍സര്‍ ചെയ്ത ട്രോഫി ടൂര്‍ണമെന്‍റ്് കമ്മിറ്റി കണ്‍വീനര്‍ ഖാദര്‍ ഇരിട്ടിയും ഫബിന മിനി മാര്‍ക്കറ്റ് സ്പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസ് എം.ഡി നിസാം ടി.ബി ആറും സമ്മാനിച്ചു. കൂപ്പണ്‍ വിജയിയായി ഹംസ അല്‍ അംരിയെ തിരഞ്ഞെടുത്തു. വിജയിക്കുള്ള തോഷിബ എല്‍.ഇ.ഡി ടി.വി ജനറല്‍ സെക്രട്ടറി സമദ് ആഞ്ഞിലങ്ങാടി സമ്മാനിച്ചു. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനായി ഫ്ളവേഴ്സ് തബൂക്കിന്‍െറ സി.കെ നിഷാദിനെയും ടോപ് സ്കോറര്‍ ആയി എവര്‍ ഗ്രീന്‍ താരം എം.ജി ഷാജിയെയും, മികച്ച ഗോളിയായി ഷാനവാസ് ഷൊര്‍ണൂര്‍, ബെസ്്റ്റ്് ഡിഫന്‍റര്‍ ആയി സിനാന്‍ മേലാറ്റൂര്‍, ബെസ്്റ്റ്് ഫോര്‍വേഡായി ഷഫീക്ക് തറമണ്ണില്‍, മികച്ച ഗോള്‍ അടിച്ച താരമായി അലവിക്കുട്ടി എന്നിവരെയും തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍ ഹുസൈന്‍ അല്‍ അംരി കളികള്‍ നിയന്ത്രിച്ചു. റിയാസ് പപ്പായി, മുനീബ് ഒമാനൂര്‍, മുസ്തഫ ക്ളാരി, സിറാജ് കാഞ്ഞിരമുക്ക്, ഫൈസല്‍ തോളൂര്‍, അലി വയനാട്, മുഹമ്മദ് കൊടുവള്ളി, ഫൈസല്‍ വള്ളിക്കുന്ന്, അലി പുതുപൊന്നാനി, അസീബ് അമ്പലക്കണ്ടി, റഷീദ് അല്‍ അംരി  എന്നിവര്‍ ടൂര്‍ണമെന്‍റിന്  നേതൃതം നല്‍കി.          

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.