ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കുറിച്ച്  തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

റിയാദ്: നഗരത്തിലെ ഖുറൈസ് റോഡിലെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടര വയസ്സുകാരിയെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസില്‍ വകാലത്ത് നല്‍കിയ അഭിഭാഷകന്‍ ഹമൂദ് അല്‍ ഖാലിദ് മുന്നറിയിപ്പ് നല്‍കി. കുഞ്ഞിനെ കണ്ടത്തൊന്‍ പൊലീസിന്‍െറ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടയില്‍ അന്വേഷണത്തിന് വിഘാതമാവുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മാനനഷ്ടത്തിന്‍െറ പരിധിയില്‍ വരുമെന്നും ഒരു വര്‍ഷം വരെ തടവും 5 ലക്ഷം റിയാല്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംഭവവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകന്‍ പ്രസ്താവനയിറക്കിയത്. ഐ.ടി നിയമം അനുസരിച്ച് തെറ്റായ വിവരം നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതിക്കായി അന്വേഷണ സംഘം വ്യാപക തെരച്ചില്‍ നടത്തുന്നുണ്ട്. അന്വേഷണത്തില്‍ കുടുംബം തൃപ്തരാണ്. ഈ സാഹചര്യത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയിലത്തെിയ ജുറ ഖാലിദി എന്ന രണ്ടര വയസ്സുകാരിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ മാതാവിനൊപ്പം നിര്‍ത്തി പിതാവ് പുറത്തു പോയിരുന്നു. ഡോക്ടറെ കാണാനായി മാതാവ് മുറിക്കകത്തേക്ക് പോയപ്പോഴാണ് സ്നേഹം കാണിച്ച് അടുത്തു കൂടിയ പ്രതി കുഞ്ഞിനെ പുറത്തത്തെിച്ച് കാറില്‍ കയറ്റി കൊണ്ടുപോയത്. ഇയാളുടെ അവ്യക്തമായ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം ആശുപത്രിക്ക് പുറത്ത് കാമറയില്ലാത്തതിനാല്‍ പ്രതി ഉപയോഗിച്ച വാഹനമേതെന്ന് വ്യക്തമല്ല. കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ട ആശുപത്രി ജീവനക്കാരി സംശയം തോന്നി പിന്തുടര്‍ന്നെങ്കിലും ഇവര്‍ക്കും പ്രതിയുടെ വാഹനമേതെന്ന് വ്യക്തമായി അറിയില്ല. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.