ദമ്മാം: ഇന്ത്യന്‍ സ്കൂള്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ, പ്രദര്‍ശന മേള നവീന അറിവുകളുടെയും വിവിധ വിജ്ഞാന ശാഖകളുടെ ക്രിയാത്മകമായ പ്രായോഗിക പരീക്ഷണങ്ങളുടെയും വേദിയായി. ഇന്ത്യന്‍ സ്കൂള്‍ ബോയ്സ് കാമ്പസില്‍ നടന്ന മേള വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹുസൈന്‍ അല്‍മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു.
സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ ആവിഷ്കരിച്ച പദ്ധതികളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.
ഉദ്ഘാടന വേളയില്‍ പ്രദര്‍ശിപ്പിച്ച ക്യാമറ ഘടിപ്പിച്ച പൈലറ്റില്ലാ വിമാനത്തിന്‍െറ മാതൃക ഏറെ ആകര്‍ഷകമായി.
നാലു വശങ്ങളില്‍ നിന്നും കാണാവുന്ന തരത്തില്‍ ക്രമീകരിച്ച ഹോളോഗ്രാം , അനിമേഷന്‍ ചിത്രങ്ങളുടെ രീതിശാസ്ത്രം, ഹോട്ടല്‍ മാനേജ്മെന്‍റിനും മറ്റു വിവിധ ആവശ്യങ്ങള്‍ക്കായും രൂപകല്‍പന ചെയ്ത സോഫ്റ്റ് വെയറുകള്‍, ഉരുകുന്ന മനുഷ്യന്‍ , ഫിന്‍ഗര്‍ പ്രിന്‍റ് ഡിറ്റക്ടര്‍ , തെര്‍മല്‍ പവര്‍ പ്ളാന്‍റ്, സെന്‍സര്‍ ഘടിപ്പിച്ച സുരക്ഷാ അലാം, നൈറ്റ് വിഷന്‍ ക്യാമറ തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി പ്രോജക്റ്റുകള്‍ മേളയില്‍ ഒരുക്കിയിരുന്നു.
സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകം വ്യക്തമാക്കുന്ന പ്രത്യേക വിഭാഗവും പുകയിലയുടെ ദൂഷ്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന സ്റ്റാളുകളും ഉണ്ടായിരുന്നു.
ഇന്ത്യയിലെ വ്യത്യസ്ത രുചിക്കൂട്ടുകളെ പരിചയപ്പെടുത്തുന്ന ഇന്ത്യന്‍ കോഫി ഹൗസ് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. സന്ദര്‍ശകരെ സ്വീകരിക്കാന്‍ മാവേലിയും സംഘവുമാണ് അണിനിരന്നത്. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥനായ അവധ് അല്‍മാലികി മുഖ്യാതിഥി ആയിരുന്നു . 2000 ഓളം വിദ്യാര്‍ഥികള്‍ 300 ഓളം പ്രദര്‍ശന വസ്തുക്കള്‍ പരിചയപ്പെടുത്തി. മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ സലാമും കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.