റിയാദ്: സൗദിയിലേക്ക് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ച ‘മുസാനിദ്’ ഇലക്ട്രോണിക് സംവിധാനമനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കാത്ത 166 റിക്രൂട്ടിങ് ഓഫിസുകള്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് 30 ലക്ഷം റിയാല്‍ വിസ അപേക്ഷകര്‍ക്ക് തിരിച്ചുനല്‍കി.
റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് തൊഴില്‍ മന്ത്രാലയം നിശ്ചയിച്ച കാലാവധി പാലിക്കാത്തതിനാലാണ് നിക്ഷേപത്തില്‍ നിന്ന് ഉപഭോക്താക്കളായ സ്വദേശികള്‍ക്ക് സംഖ്യ തിരിച്ചു നല്‍കിയത്.
കഴിഞ്ഞ പത്ത് മാസത്തിനകമാണ് നിയമലംഘനത്തത്തെുടര്‍ന്ന് ഇത്രയും സംഖ്യ തിരിച്ചുനല്‍കുന്നത്. 2014 മാര്‍ച്ചില്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ച ‘മുസാനിദ്’ ഇലക്ട്രോണിക് സംവിധാനമനുസരിച്ച് ഓരോ രാജ്യത്തുനിന്നും വേലക്കാരെ റിക്രൂട്ട് ചെയ്യാനുള്ള നിശ്ചിത സംഖ്യയും നിര്‍ണിത കാലാവധിയും വെബ്സൈറ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിബന്ധന പാലിക്കാത്ത 166 റിക്രൂട്ടിങ് ഏജന്‍സികളെക്കുറിച്ചും കമ്പനികളെക്കുറിച്ചും വിസ അപേക്ഷകരായ സ്വദേശികളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുസാനിദ് സംവിധാനം ഇതുവരെയായി 1,09,000 പേര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയത്തിലെ മീഡിയ വിഭാഗം മേധാവി ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. മന്ത്രാലയത്തിന്‍െറ അനുമതയില്ലാത്ത ഏജന്‍സികളുമായി ഇടപാട് നടത്തരുതെന്നും റിക്രൂട്ടിങ് ഏജന്‍സികളെക്കുറിച്ച് പരാതിയുള്ളവര്‍ തൊഴില്‍ മന്ത്രാലയത്തെ ഓണ്‍ലൈന്‍ വഴി വിവരമറിയിക്കണമെന്നും മീഡിയ വിഭാഗം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. musaned@mol.gov.sa എന്ന ഇമെയില്‍ വഴിയോ 19911 എന്ന ഏകീകൃത നമ്പര്‍ വഴിയോ പരാതി ബോധിപ്പിക്കാവുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.