ഹഫര്‍ അല്‍ബാതിനില്‍ കനത്ത മഴ; രണ്ടു മരണം

ഹഫര്‍ അല്‍ബാതിന്‍: ചൊവ്വാഴ്ച രാവിലെ തിമിര്‍ത്തു പെയ്ത മഴയില്‍ ഹഫറുല്‍ ബാതിനില്‍ ആളപായവും സ്വത്തുനാശവും. നിര്‍മാണത്തിലിരുന്ന വീടിന്‍െറ ഡ്രെയിനേജില്‍ വീണു പന്ത്രണ്ടുകാരനും വൈദ്യുതാഘാതമേറ്റ് പാകിസ്താനി തൊഴിലാളിയും മരിച്ചു. മഴവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ വാഹനങ്ങളില്‍ നിന്ന് 56 പേരെ രക്ഷപ്പെടുത്തിയതായും 36 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. 27 വീടുകളും 17 കാറുകളും മഴയിലും കാറ്റിലും തകര്‍ന്നു. ഫൈസലിയ്യ, ഖാലിദിയ്യ, അസീസിയ്യ തുടങ്ങി പ്രധാന നഗരഭാഗങ്ങളിലെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ സിവില്‍ ഡിഫന്‍സിനെ വിന്യസിച്ചതായി കിഴക്കന്‍ പ്രവിശ്യ വക്താവ് മന്‍സൂര്‍ അദ്ദൂസരി അറിയിച്ചു. സിവില്‍ ഡിഫന്‍സ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് അധികൃതര്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെറുപുഴയായി മാറിയ റോഡുകളില്‍ 300 ലേറെ വാഹനങ്ങള്‍ കുടുങ്ങി. ഗതാഗത സംവിധാനങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് സുരക്ഷ വിഭാഗം ആവശ്യമായ മുന്‍കരുതലുകളെടുത്തിരുന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് സിവില്‍ ഡിഫന്‍സിന്‍െറ 15 വിഭാഗങ്ങളെ വിന്യസിച്ചിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.