ക്ളോറക്സ് കാനുകളില്‍ ഒളിപ്പിച്ച  മദ്യ ബോട്ടിലുകള്‍ ദമ്മാം തുറമുഖത്ത് പിടികൂടി

ദമ്മാം: ക്ളോറക്സിന്‍െറ വലിയ കാനുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 5000 ലധികം ലിറ്റര്‍ മദ്യ ബോട്ടിലുകള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദമ്മാം കിങ് അബ്ദുല്‍ അസീസ് തുറമുഖത്താണ് വന്‍ വേട്ട നടന്നത്. ശുചീകരണത്തിന് ഉപയോഗിക്കുന്ന ക്ളോറക്സ് നിറച്ച കാനുകള്‍ക്കുള്ളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പരിശോധനയുടെ ഭാഗമായി ഒരു കാന്‍ തുറന്നപ്പോഴാണ് അതില്‍ ചെറിയ ബോട്ടിലുകള്‍ സൂക്ഷിച്ചതായി കണ്ടത്തെിയത്. പിന്നീട് മറ്റു ബാരലുകളും വിശദമായ പരിശോധന നടത്തിയപ്പോഴാണ് 24 കാനുകളില്‍ ചെറിയ പെട്ടികളിലായി മദ്യ ബോട്ടിലുകള്‍ കണ്ടത്തെിയത്. കസ്റ്റംസ് പരിശോധനക്കിടെ ഉദ്യോഗസ്ഥരാണ് ഇത് കണ്ടത്തെിയത്. തുറമുഖത്തത്തെിയ കാനുകളില്‍ ബാക്കിയുള്ളവയില്‍ ക്ളോറക്സ് തന്നെയാണ് നിറച്ചിരുന്നത്. വിശദമായ പരിശോധനയിലാണ് ചില ബാരലുകളില്‍ ഇവക്കിടയില്‍ ഒളിപ്പിച്ച ബോട്ടിലുകള്‍ പിടികൂടിയത്. ലബോറട്ടറി പരിശോധനയില്‍ ഇത് മദ്യമാണെന്ന് വ്യക്തമായതായി കസ്റ്റംസ് മേധാവി ഗനാം അല്‍ ഗനാം അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.