മദീന: ഇന്നുമുതല്‍ മൂന്നുദിവസം രാജ്യത്തിന്‍െറ വിവിധ മേഖലകളില്‍ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍െറ മുന്നറിയിപ്പ്. ഉത്തരമേഖല അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, അല്‍ ഖസീം, മദീന, റിയാദ്, ഹഫര്‍ അല്‍ ബാതിന്‍, അല്‍ അഹ്സ, ഹനാകിയ, ഖൈബര്‍, ഉലാ, ബദ്ര്‍, ജിദ്ദ തുടങ്ങിയിടങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. മക്ക, ത്വാഇഫ്, ഖുന്‍ഫുദ, അലൈ്ളസ്, അല്‍ബാഹ, അസീര്‍, ജീസാന്‍ പ്രദേശങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് പ്രവചനം.
മഴക്കെടുതി നേരിടാന്‍ മദീന മേഖലയില്‍ സിവില്‍ ഡിഫന്‍സ് മുന്‍കരുതല്‍ നടപടി തുടങ്ങിയിട്ടുണ്ട്. ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുക, താഴ്വരകളില്‍ പട്രോളിങിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുക, അഭയകേന്ദ്രങ്ങള്‍ ഒരുക്കുക തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഖാലിദ് മുബാറക് അല്‍ജുഹ്നി പറഞ്ഞു. സ്വദേശികളും വിദേശികളും സിവില്‍ ഡിഫന്‍സിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കണം. മഴയുണ്ടാകുന്ന സമയത്ത് താഴ്വരകളില്‍ ഇറങ്ങുകയോ, കനാലുകള്‍ക്കടുത്ത് കൂടെ സഞ്ചരിക്കുകയോ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യരുത്. പരസ്യബോര്‍ഡുകളുടെ അടുത്തുനില്‍ക്കരുത്. വീട്ടുകാര്‍ കുട്ടികളെ ശ്രദ്ധിക്കണമെന്നും സിവില്‍ ഡിഫന്‍സ് വെബ്സൈറ്റ് സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ അറിയണമെന്നും വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.