ത്വാഇഫ്: മരുപ്പച്ച തേടി മണലാരണ്യത്തിലത്തെിയ പ്രവാസി സമൂഹം ഇസലാമിന്‍െറ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ശ്രദ്ധിക്കണമെന്ന് പ്രമുഖ പ്രഭാഷകന്‍ മുസ്തഫ ഹുദവി ആക്കോട്. ത്വാഇഫ് എസ്.കെ.ഐ.സി സംഘടിപ്പിച്ച മത വിജ്ഞാന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജബറയിലുള്ള അല്‍ ആന്‍ഡലൂസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അബ്ദുറഹമാന്‍ മുസ്ലിയാര്‍ ഏലകുളം അധ്യക്ഷത വഹിച്ചു. ഡോ. ബഷീര്‍ പൂനൂര്‍ ഉദ്ഘാടനം ചെയ്തു. അഷ്റഫ് തില്ലങ്കരി, ഇഖ്ബാല്‍ പുലാമന്തോള്‍, ഗഫൂര്‍ പുല്ലാളൂര്‍, നാസര്‍ കഴക്കൂട്ടം, കാസിം കണ്ഡേരി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ഖാദര്‍ മുസ്തഫ ഹുദവിയെ ഷാള്‍ അണിയിച്ചു. ലത്തീഫ് മുസ്ലിയാര്‍ മുടിക്കോട് സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദികരിച്ചു. മഹമൂദ് മട്ടന്നൂര്‍ സ്വഗതവും ശരീഫ് മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു. അബ്ദുറഹമാന്‍ മൗലവി വടകര, അലി ഒറ്റപ്പാലം, ഹസന്‍ കടങ്ങല്ലൂര്‍, ഹൈദര്‍, അബ്ദുറഹ്മാന്‍ വടക്കാഞ്ചേരി, ഇസ്മാഈല്‍ മലപ്പൂറം, നസീര്‍ തടത്തില്‍, അബ്ദുല്‍ഹക്ക് കോടൂര്‍, മുഹമ്മദ് ഷാ വാഴക്കാട്, മുഹമ്മദാലി മണ്ണാര്‍ക്കാട്, മുജീബ് കോട്ടക്കല്‍, അബുബക്കര്‍ ആവിലോറ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.