ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദ പരിപാടിയിൽ സി.കെ. റസാഖ് മാസ്റ്റർ
സംസാരിക്കുന്നു
ജിദ്ദ: കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ‘പതിനാറാം കേരള നിയമസഭ: പ്രതീക്ഷകളും പ്രത്യാശകളും’ എന്ന ശീർഷകത്തിൽ ജിദ്ദയിൽ രാഷ്ട്രീയ സംവാദ പരിപാടി സംഘടിപ്പിച്ചു. ‘ഫോറം ഫോർ ഇന്നൊവേറ്റീവ് തോട്സ്’ (ഫിറ്റ്) ഒരുക്കിയ ചർച്ചാ സംഗമത്തിൽ ജിദ്ദയിലെ വിവിധ പ്രമുഖ രാഷ്ട്രീയ സംഘടനകളുടെ മുൻനിര നേതാക്കൾ അണിനിരന്നു. കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാറിെൻറ പ്രവർത്തനങ്ങളെ വിലയിരുത്തി നടന്ന സംവാദം, കേരളത്തിലെ തെരഞ്ഞെടുപ്പ് ആവേശത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആരോഗ്യകരമായ ചർച്ചകൾക്ക് വേദിയായി. സി.കെ. റസാഖ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇസ്ഹാഖ് പൂണ്ടോളി വിഷയം അവതരിപ്പിച്ചു. ഒ.ഐ.സി.സി പ്രതിനിധി ഹക്കീം പാറക്കൽ, നവോദയയെ പ്രതിനിധി ഷിബു തിരുവനന്തപുരം, പ്രവാസി വെൽഫെയർ ഭാരവാഹി ബഷീർ ചുള്ളിയൻ, ജിദ്ദ പൗരാവലി പ്രതിനിധി കബീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. സദസും കൂടി പങ്കെടുത്ത ചോദ്യോത്തര പരിപാടിയുമുണ്ടായിരുന്നു.
അബു കട്ടുപ്പാറ മോഡറേറ്ററായ ചടങ്ങിൽ നൗഫൽ ഉള്ളാടൻ സമാപന പ്രസംഗം നിർവഹിച്ചു. ജാഫർ വെന്നിയൂർ സ്വാഗതവും നാസർ മമ്പുറം നന്ദിയും പറഞ്ഞു. അഫ്സൽ നാറാണത്ത്, മുസ്തഫ മാസ്റ്റർ, കെ.വി. ജംഷീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.