ഹറം അണുമുക്തമാക്കാൻ 11 റോബോട്ടുകൾ

മക്ക: ഹജ്ജ് സീസണിൽ മക്കയിലെ മസ്ജിദുൽ ഹറാം അണുമുക്തമാക്കുന്നതിന് 11 റോബോട്ടുകളെ ഒരുക്കി. ഇരുഹറം കാര്യാലയ വകുപ്പ് പകർച്ചവ്യാധി നിയന്ത്രണ നടപടികളുടെ ഭാഗമായി കൂടുതൽ ഉയർന്ന സാങ്കേതിക സൗകര്യങ്ങളാണ് സജ്ജീകരിച്ചത്. മനുഷ്യരുടെ ഇടപെടലില്ലാതെ കൃത്യമായ ഇടവേളകളില്‍ മസ്ജിദിനകം അണുമുക്തമാക്കാന്‍ ഈ അത്യാധുനിക റോബോട്ടുകള്‍ക്ക് കഴിയും. ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇവക്ക് അഞ്ചു മുതല്‍ എട്ടു വരെ മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. റോബോട്ടുകൾ മസ്ജിദിന്റെ എല്ലാ ഭാഗങ്ങളും സ്വയമേവ അണുമുക്തമാക്കുകയും തീർഥാടകരെയും ആരാധകരെയും വൈറസ് ഭീഷണികളിൽനിന്ന് സംരക്ഷിക്കുന്നതിനായി ശുചിത്വ ആവശ്യകതകൾ വിശകലനം നടത്തുകയും ചെയ്യും. മസ്ജിദ് ലേഔട്ടിന്റെ പ്രോഗ്രാമിങ് അവരുടെ സിസ്റ്റങ്ങളിൽ ലോഡ് ചെയ്തതോടെ റോബോട്ടുകൾ ഹാജർ അനുസരിച്ച് പള്ളി വൃത്തിയാക്കും. ഓരോ റോബോട്ടും അഞ്ചു മുതൽ എട്ടു മണിക്കൂർ വരെ മനുഷ്യ ഇടപെടലില്ലാതെ പ്രവർത്തിക്കും. ഓരോ റൗണ്ടിലും 600 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അണുനശീകരണത്തിന് ആവശ്യമായ 23.8 ലിറ്റർ സാനിറ്റൈസർ വരെ വഹിക്കാൻ കഴിയും. മനുഷ്യരുടെ പിന്തുണയില്ലാതെ റോബോട്ടുകൾക്ക് മൂന്നു കിലോമീറ്റർ സഞ്ചരിക്കാനാകും. തടസ്സങ്ങൾ ഒഴിവാക്കാൻ 'ഫ്രണ്ട് ഡിറ്റക്ഷൻ സിസ്റ്റം' റോബോട്ടുകളുടെ മുഖ്യമായ സവിശേഷതയാണ്.     

Tags:    
News Summary - 11 robots to disinfect Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.