ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള കസ്റ്റംസുകൾ വഴി ഒരാഴ്ചക്കിടെ 68 തരം മയക്കുമരുന്നുകൾ ഉൾപ്പെടെ 1,000-ത്തിലേറെ വസ്തുക്കളുടെ കള്ളക്കടത്തുകൾ പിടികൂടി. രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള കര, കടൽ, വ്യോമ കസ്റ്റംസ് തുറമുഖങ്ങളിൽനിന്നാണ് 1,071 കള്ളക്കടത്ത് കേസുകൾ കണ്ടെത്തിയതെന്ന് സകാത്ത്- നികുതി- കസ്റ്റംസ് അതോറിറ്റി അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളിൽ നിരോധിത വസ്തുക്കൾക്ക് പുറമേ വിവിധതരം മയക്കുമരുന്നുകളും ഉൾപ്പെടുന്നു. പിടിച്ചെടുത്ത വസ്തുക്കളിൽ 33 തരം സാധനങ്ങളും പുകയില ഉൽപന്നങ്ങളും ഉൾപ്പെടുന്നതായും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.
ബന്ധപ്പെട്ട അധികാരികളിൽനിന്നുള്ള എല്ലാ പങ്കാളികളുമായും തുടർച്ചയായ സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും രാജ്യത്തെ കസ്റ്റംസുകളിൽ സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.