ദോഹ: മലയാളികളായ യൂട്യൂബർ ഉപയോക്താക്കളുടെ കൂട്ടായ്മയായ ‘ഖത്തർ മലയാളി യൂ ടൂബേഴ്സ്’ സംഗമം നടത്തി. ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 30 ഓളം നിർമ്മാതാക്കൾ അവരുടെ ആശയങ്ങൾ, അനുഭവങ്ങൾ പങ്കുവെച്ചു.
വിവിധ മാധ്യമങ്ങളിൽ തത്സമയ വീഡിയോ, പാചകത്തിെൻറയും മറ്റും വീഡിയോ പ്രക്ഷേപണം ചെയ്യുന്നതിെൻറ നൂതന സംവിധാനങ്ങൾ, നിയമ വശങ്ങൾ എന്നിവ ചർച്ച ചെയ്തു. ലിജി അബ്ദുല്ല, ഷാൻ റിയാസ് തുടങ്ങിയവരാണ് കൂട്ടായ്മ രൂപവത്കരിച്ചത്. ഇപ്പോൾ 37ലധികം അംഗങ്ങളുണ്ട്. വിവിരങ്ങൾക്ക് Qatar malayali youtubers എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.