ദോഹ: ഖത്തറിലെ വിവിധ കമ്യൂണിറ്റി ടീമുകളെ പങ്കെടുപ്പിച്ച് ഇന്ത്യൻ കൾചറൽ സെന്റർ യൂത്ത് വിങ്, ഇന്ത്യൻ സ്പോർട്സ് സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇന്റർ എ.ഒ ഫുട്ബാൾ ടൂർണമെന്റിന് ഫെബ്രുവരി 16ന് കിക്കോഫ് കുറിക്കുമെന്ന് ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ അറിയിച്ചു. ഐ.സി.സിക്ക് കീഴിലെ വിവിധ കൂട്ടായ്മകളിൽ നിന്നുള്ള 12 ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ടൂർണമെന്റിന് ഹാമിൽട്ടൻ സ്കൂൾ ഗ്രൗണ്ട് വേദിയാകും. 16നും 23നുമായി മുഴുവൻ മത്സരവും പൂർത്തിയാകും. വൈകീട്ട് നാലുമുതൽ രാത്രി 11 മണിവരെയാണ് മത്സരങ്ങൾ.
ഖത്തറിലെ പ്രവാസി യുവാക്കളിൽ കായിക അഭിനിവേശം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എംബസി അപെക്സ് ബോഡിയുടെ യുവ വിഭാഗവുമായി ചേർന്ന് ഐ.എസ്.സി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടീം ഫിക്സ്ചർ വ്യാഴാഴ്ച പ്രഖ്യാപിക്കും.
വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾക്കൊള്ളിച്ച് ടൂർണമെന്റ് വിപുലീകരിക്കുമെന്നും അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഐ.സി.സി യൂത്ത് വിങ് വൈസ് ചെയർമാൻ വിനോദ് കുമാർ പടല, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ.സി.സി യൂത്ത് വിങ് കോഓഡിനേറ്റർ സജീവ് സത്യശീലൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.