ഡോ. നവാബ് അക്തർ ഖാൻ
Posted On
date_range Updated On
date_range ലോക മാനസിക ആരോഗ്യദിനം: ബോധവത്കരണ ക്ലാസ് ഇന്ന്
ദോഹ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്റർനെറ്റ് അഡീഷൻ ആൻഡ് പ്രിവൻഷൻ എന്ന വിഷയത്തിൽ യൂത്ത് ഫോറം ഖത്തർ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 7.30ന് യൂത്ത് ഫോറം ഹാളിൽ നടക്കുന്ന പരിപാടിയിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. നവാബ് അക്തർ ഖാൻ ക്ലാസ് നയിക്കും.
ഇന്റർനെറ്റ് കവർന്നെടുക്കുന്ന ക്വാളിറ്റി ടൈമുകൾ പ്രവാസികളുടെ മാനസിക ആരോഗ്യത്തിനെ ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് ഫോറം ഇത്തരമൊരു പരിപാടിക്ക് നേതൃത്വം നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.