ഖത്തർ പ്രധാനമന്ത്രി - ജപ്പാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച

ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊതേഗിയുമായി ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമുള്ള വഴികൾ ചർച്ചയായി. കൂടാതെ മേഖലയിലെ സംഘർഷങ്ങൾ, മധ്യസ്ഥ ശ്രമങ്ങൾ, സമുദ്ര സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കൽ തുടങ്ങിയ വിവിധ പ്രാദേശിക സംഭവവികാസങ്ങളും വിലയിരുത്തി.

Tags:    
News Summary - Qatari Prime Minister meets Japanese Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.