Posted On
date_range Updated On
date_range ജനന രജിസ്ട്രേഷൻ ഫോമുകളും സർട്ടിഫിക്കറ്റ് അപേക്ഷകളും സ്വീകരിക്കുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ: ജനന രജിസ്ട്രേഷൻ ഫോമുകളും ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളും സ്വീകരിക്കുന്നതിനുള്ള പ്രവർത്തന സമയവും കേന്ദ്രങ്ങളും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ജനന-മരണ രജിസ്ട്രേഷൻ വിഭാഗം പ്രഖ്യാപിച്ചു. നിയുക്ത ആശുപത്രി കേന്ദ്രങ്ങളിലെ സേവന സമയം താഴെ പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്: രാവിലെ 7:30 മുതൽ ഉച്ചക്ക് 1.30 വരെ -വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ, അൽ വക്റ ഹോസ്പിറ്റൽ, ആയിഷ ബിൻത് ഹമദ് അൽ അതിയ്യ ഹോസ്പിറ്റൽ, ദ ക്യൂബൻ ഹോസ്പിറ്റൽ, സിദ്റ മെഡിസിൻ. ഉച്ചക്കു 1.30 മുതൽ വൈകുന്നേരം 6:30 വരെ -വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ. അപേക്ഷകർ തങ്ങൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളും സമയവും പരിശോധിച്ച് സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.