ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം) ഖത്തർ സംഘടിപ്പിച്ച രക്തദാന പ്രതിജ്ഞ

ലോക രക്തദാന ദിനം; രക്തദാന പ്രതിജ്ഞയുമായി ​ഡോം ഖത്തർ

ദോഹ: രക്തദാന ദിനത്തോടനുബന്ധിച്ച് ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം) ഖത്തർ രക്തദാന പ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഷഫീഖ് താപ്പി മമ്പാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടേറിയറ്റ് അംഗങ്ങളും പ്രവർത്തകരും പങ്കുചേർന്നു. രക്തം ദാനം ചെയ്യുമെന്നും ബോധവത്കരണം നടത്തുമെന്നുമാണ് പ്രതിജ്ഞയെടുത്തത്.

പ്രസിഡന്റ് ഉസ്മാൻ കല്ലന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സിദ്ദീഖ് വഴക്കാട് സ്വാഗതവും ട്രഷറർ സൗമ്യ പ്രദീപ് നന്ദിയും പറഞ്ഞു. സംഘടന സ്ഥിരമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു.

Tags:    
News Summary - World Blood Donor Day; Dom Qatar pledges to donate blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.