ദോഹ: വനിത ദിനാഘോഷങ്ങളുടെ ഭാഗമായി വനിത ഫോട്ടോഗ്രാഫർമാരുടെ പ്രദർശനവുമായി കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ. ഖത്തർ ഫോട്ടോഗ്രഫി സെന്ററുമായി സഹകരിച്ചാണ് ‘വിമൻ ഇൻ മോഷൻ’ എന്ന പേരിൽ അന്താരാഷ്ട്ര വനിത ദിനത്തിൽ ഫോട്ടോ പ്രദർശനം നടത്തുന്നത്.
ബുധൻ മുതൽ വെള്ളിവരെ നീണ്ടുനിൽക്കും. ഫുഡ് സ്റ്റൈലിസ്റ്റും ഫോട്ടോഗ്രാഫറുമായ വാഗ്മി സോണി, പോർട്രെയ്റ്റ് ഫാഷൻ ഫോട്ടോഗ്രാഫർ ഷിൽപ മന്നാഗി എന്നീ ഖത്തർ വനിത ഫോട്ടോഗ്രാഫർമാരാണ് മുൻകൈയെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള പതിനഞ്ചോളം വനിത ഫോട്ടോഗ്രാഫർമാർ പ്രദർശനത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.