Posted On
date_range Updated On
date_range പശ്ചിമേഷ്യൻ സംഘർഷം: സമാധാന ശ്രമങ്ങൾ ഊർജിതമാക്കി ഖത്തർ; വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തി
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി വിവിധ രാജ്യങ്ങളുമായി ചർച്ച ചെയ്ത് ഖത്തർ. കുവൈത്ത്, തുർക്കിയ, സ്വിറ്റ്സർലൻഡ്, ഈജിപ്ത് പ്രതിനിധികളുമായാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തിയത്. യുദ്ധവിരാമത്തിലേക്ക് അടുക്കുന്നത് ശുഭകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
മേഖലയിൽ ശാശ്വത സമാധാനവും സുസ്ഥിര വികസനവുമാണ് വേണ്ടതെന്ന് മന്ത്രാലയ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി പറഞ്ഞു. പ്രശ്നം അവസാനിപ്പിക്കുന്നതിൽ നിർണായക ഇടപെടലുകളാണ് ഖത്തറും നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.