ദോഹ ഷോപ്പിങ് ഫെയർ
വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി 'ദോഹ ഷോപ്പിങ് ഫെയർ' കതാറ കൾചറൽ വില്ലേജിൽ സെപ്റ്റംബർ 13വരെ തുടരും. കഫറ്റീരിയകളും ഫുഡ് കിയോസ്ക്കുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാത്രി 12 മണിവരെ തുറന്നു പ്രവർത്തിക്കും.
ബാക്ക് ടു സ്കൂൾ ഫെസ്റ്റിവൽ
സ്കൂൾ അധ്യായന വർഷാരംഭത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി രസകരമായ കാർട്ടൂൺ കഥാപാത്ര പ്രദർശനങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ, കായിക പ്രവർത്തനങ്ങൾ എന്നിവയൊരുക്കി വെസ്റ്റ് വാക്കിലെ ബാക്ക് ടു സ്കൂൾ ഫെസ്റ്റിവൽ ആഗസ്റ്റ് 30 വരെ തുടരും. വൈകീട്ട് ആറുമുതൽ രാത്രി 10 വരെയാണ് പ്രവൃത്തിസമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.