ദോഹ: തൃശൂർ വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി പ്രവാസി സെക്കുലർ അസോസിയേഷൻ ‘വാപ്സ’ കായികമേള സംഘടിപ്പിച്ചു. ജൂൺ ആദ്യവാരം തുടങ്ങിയ മത്സരങ്ങളിൽ ബാഡ്മിന്റൺ സിംഗിൾ, ഡബിൾസ് എന്നി ഇനത്തിലും ഫുട്ബാൾ, ക്രിക്കറ്റ് എന്നീ ഇനങ്ങളിലുമാണ് മത്സരം നടന്നത്. ബ്രിട്ടീഷ് മോഡേൺ ഇന്റർനാഷനൽ സ്കൂൾ, ഓൾഡ് ഐഡിയൽ സ്കൂൾ, ന്യൂ ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂൾ എന്നിവിടങ്ങളിലായി നടന്ന മത്സരങ്ങളിൽ ആറ് ടീമുകളായി ക്രിക്കറ്റും എട്ട് ടീമുകളായി ഫുട്ബാൾ മത്സരവും അരങ്ങേറി. ബലിപെരുന്നാളിന്റെ ഭാഗമായി മൈലാഞ്ചി മത്സരവും കുട്ടികളുടെ പെൻസിൽ ഡ്രോയിങ് മത്സരവും അരങ്ങേറിയിരുന്നു. 200ലേറെ പേർ പങ്കെടുത്തു. ജഴ്സി ലോഞ്ചിങ് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഖത്തർ ദേശീയ വനിത ക്രിക്കറ്റ് താരം തൃപ്തി കലെ, ആർ.ജെ. സൂരജ് തുടങ്ങിയവർ നിർവഹിച്ചിരുന്നു. സമാപന സംഗമത്തിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, മാനേജിങ് കമ്മിറ്റി അംഗം എബ്രഹാം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. വാപ്സ പ്രസിഡന്റ് കെ.വി പ്രേംജിത്, സെക്രട്ടറി ജലാൽ അയ്നിക്കൽ, ട്രഷറർ യൂനസ് ഹനീഫ, സ്പോർട്സ് കോഓഡിനേറ്റർമാരായ ഷമീർ മൂസ, ശ്രീകാന്ത്, ഷാമിൽ, അജ്മൽ, ഷഫീഖ് ഷാഹുൽ, വഹാബ്, ഷരീഫ്, റഫീഖ്, സമീർ, ഹൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.