വോളി ചാമ്പ്യൻഷിപ്പിന്​ തുടക്കം

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ സ്​പോർട്​സ്​ സെൻറർ സംഘടിപ്പിക്കുന്ന ​വോളിബാൾ ചാമ്പ്യൻഷിപ്പിന്​ ഖത്തർ സ്​പോർട്​സ്​ ക്ലബിൽ ആവേശോജ്ജ്വല തുടക്കം.

വ്യാഴാഴ്​ച തുടക്കം കുറിച്ച ചാമ്പ്യൻഷിപ്പിൻെറ ലീഗ്​, നോക്കൗട്ട്​ മത്സരങ്ങൾ ശനിയാഴ്​ച ​വരെ നീളും. സെപ്​റ്റംബർ മൂന്നിനാണ്​ ഫൈനൽ. ഇന്ത്യൻ സ്​പോർട്​സ്​ സെൻറർ പ്രസിഡൻറ്​ ഡോ. മോഹൻ തോമസ്​ ​ടൂർണമെൻറ്​ ഉദ്​ഘാടനം നിർവഹിച്ചു.

ഉപദേശക സമിതി ചെയർമാൻ കെ. മുഹമ്മദ്​ ഈസ, ഐ.എസ്​.സി വൈസ്​ പ്രസിഡൻറ്​ ഷെജി വലിയകത്ത്​, ജനറൽ സെക്രട്ടറി ടി.എസ്​ ശ്രീനിവാസ്​, ഹെഡ്​ ഓഫ്​ വോളിബാൾ യാവർ അലി, മാനേജിങ്​ കമ്മിറ്റി അംഗങ്ങളായ കെ.വി ബോബൻ, ഡോ. മണികണ്​ഠൻ തുടങ്ങിയവർ പ​ങ്കെടുത്തു. വ്യാഴാഴ്​ച നടന്ന മത്സരങ്ങളിൽ ദോസ്​താന ഖത്തർ, സ്​പോർട്​സ്​ സോൺ, വോളി ക്യൂ ടീമുകൾ ജയിച്ചു.

Tags:    
News Summary - volleyball championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.