എസ്.വി. അൻവർ (പ്രസി.), പി. ഷഫ്നാസ് (സെക്ര.),
പി.എൻ. മുർഷിദ് (ട്രഷ.)
ദോഹ: ഖത്തറിലെ കാസർകോട് പടന്ന ഐ.സി.ടി വിദ്യാർഥികളുടെ കൂട്ടായ്മ നജ്മയിൽ വി.കെ.പി. ഹമീദലി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വി.കെ.പി. ഹമീദലിയുടെ വേർപാടിലൂടെ ഇച്ഛാശക്തിയുള്ള വിദ്യാഭ്യാസ പ്രവർത്തകനെയാണ് പടന്നക്ക് നഷ്ടമായതെന്ന് യോഗം വിലയിരുത്തി. പി.കെ. ശുഹൈബ് ഖിറാഅത്ത് നടത്തി. ഐ.സി.ടി അലുമ്നി കോഓഡിനേറ്റർ ടി.കെ.പി. മുസ്തഫ ആമുഖ പ്രഭാഷണം നടത്തി.
ഡോ. പി.കെ. ഫൈസൽ, ഫഹദ്, സിയാദ്, ടി.എം.സി. ശബീർ, എസ്.വി. അൻവർ, ഫൻസീർ, ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് അംഗം ബഷീർ ശിവപുരം സമാപന പ്രസംഗം നടത്തി.
2025-26 വർഷത്തെ ഐ.സി.ടി അലുമ്നി ഖത്തർ കമ്മിറ്റി: പ്രസിഡന്റ്-എസ്.വി. അൻവർ, സെക്രട്ടറി-പി. ഷഫ്നാസ്, വൈസ് പ്രസിഡന്റുമാർ-മഹ്ഷൂക്ക്, ഫൻസീർ, ബാസിമ ബസ്സാം, ജോ. സെക്രട്ടറിമാർ-ബുർഷാൻ ശംസുദ്ദീൻ, അഫ്രീദി, മറിയു. ട്രഷറർ- പി.എൻ. മുർഷിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.