ധനമന്ത്രി നിർമല സീതാരാമൻ ദോഹയിൽ; എ.ഐ.ഐ.ബി വാർഷിക യോഗത്തിൽ പങ്കെടുക്കും

ദോഹ: ധനമന്ത്രികാര്യ മന്ത്രി നിർമലാ സീതാരാമൻ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തി. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ശ്രീകർ റെഡ്ഢിയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ 11ാമത് വാർഷിക ഗവേണിങ് ബോർഡ് യോഗത്തിലും എ.ഐ.ഐ.ബി ഇൻവെസ്റ്റേഴ്സ് ഡയലോഗിലും പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി ഖത്തറിലെത്തിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ധനമന്ത്രി പങ്കെടുക്കും. ഖത്തർ സന്ദർശനത്തിനിടെ വിവിധ പ്രതിനിധികളുമായി നിർമലാ സീതാരാമൻ ഉഭയകക്ഷി ചർച്ച നടത്തും.

Tags:    
News Summary - Finance Minister Nirmala Sitharaman in Doha; she will attend the AIIB annual meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.