ആഭ്യന്തര മന്ത്രാലയത്തിലെ എസ്റ്റാബ്ലിഷ്മെൻറ്സ് ആൻഡ് മിഷൻസ് സംഘടിപ്പിച്ച ഒാൺലൈൻ ബോധവത്കരണ സെമിനാറിൽ ഉന്നത ഉദ്യോഗസ്ഥൻ സംസാരിക്കുന്നു
ദോഹ: പണം കൊണ്ടുപോകുന്ന വാഹനങ്ങൾ നിർബന്ധമായും സുരക്ഷ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ചിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെ എസ്റ്റാബ്ലിഷ്മെൻറ്സ് ആൻഡ് മിഷൻസ് സംഘടിപ്പിച്ച ഒാൺലൈൻ ബോധവത്കരണ സെമിനാറിലാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.'സ്വകാര്യ സുരക്ഷ ഗാർഡുകളുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സുരക്ഷ കമ്പനികളിൽനിന്നും കമ്യൂണിറ്റി സ്കൂളുകളിൽനിന്നുമുള്ള 480ലധികം സുരക്ഷ മേധാവികളും പ്രതിനിധികളും പങ്കെടുത്തു.
പണം െകാണ്ടുപോകുന്ന വാഹനങ്ങളുടെ എല്ലാ വശങ്ങളും സായുധമായിരിക്കണം. വാഹനത്തിെൻറ ഉൾഭാഗം ചുരുങ്ങിയത് രണ്ട് ഭാഗമായി തിരിച്ചിരിക്കണം. ൈഡ്രവറുടെ ഡോറിന് പുറമേ, അകത്തേക്കും പുറത്തേക്കുമായി ഒരേയൊരു വാതിൽ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.വാഹനങ്ങളുടെ മുന്നിലും പിറകിലുമായി നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരിക്കണം. ട്രാക്കിങ് ഉപകരണവും ആശയവിനിമയത്തിനുള്ള ഉപകരണവും അലാറവും സ്ഥാപിച്ചിരിക്കണം. വാഹനത്തിെൻറ പ്രവർത്തനങ്ങളും വാഹനത്തിലെ ആശയവിനിമയവും റെക്കോഡ് ചെയ്യാൻ കഴിയുന്ന ബ്ലാക്ക് ബോക്സ് ഉണ്ടായിരിക്കണം.
പണം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും രാവിലെ എട്ടിന് മുമ്പായി ഓപറേഷൻസ് ഡിപ്പാർട്മെൻറ് അതോറിറ്റിയിൽ റിപ്പോർട്ട് ചെയ്യണം. ഇതിൽ എല്ലാ നീക്കങ്ങളും രേഖപ്പെടുത്തിയിരിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.േബ്രക്ക് ഡൗൺ, സംശയകരമായ സാഹചര്യത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങി എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുകയാണെങ്കിലോ ശ്രദ്ധയിൽപെട്ടാലോ ബന്ധപ്പെട്ട അതോറിറ്റിയെ വിവരമറിയിച്ചിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.