വഖൂദിെൻറ ഇൗ വർഷത്തെ മൂന്നുമാസ ലാഭം 176.5 മില്യൻ

ദോഹ: ഖത്തർ ഫ്യൂവൽ കമ്പനിയായ വഖുദ്  ഈ വർഷത്തെ ആദ്യ പാദ സാമ്പത്തിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മാർച്ച് 31ന് അവസാനിപ്പിച്ച റിപ്പോർട്ടിൽ കമ്പനിയുടെ ആകെ ലാഭം 176.5 മില്യൻ റിയാൽ രേഖപ്പെടുത്തി. 
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കമ്പനിയുടെ ആകെ ലാഭം 242.7 മില്യൻ റിയാലായിരുന്നു. 66.2 മില്യൻ റിയാലി​െൻറ (27ശതമാനം) കുറവാണ് പുതിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ഇ.പി.എസ്​(ഏണിംഗ് പെർ ഷെയർ) 1.77ഖത്തർ റിയാലാണ് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2.44 റിയാലായിരുന്നു. 2016 സാമ്പത്തിക വർഷത്തിൽ 9 ശതമാനം ബോണസ്​ ഷെയർ നൽകിയതായും വഖൂദ് സാമ്പത്തിക റിപ്പോർട്ടിൽപറയുന്നു. കമ്പനിയുടെ ആകെ മുതൽ ആസ്​തി 10.4 ബില്യൻ റിയാൽ. ആകെ ഓഹരിയുടമകളുടെ ഓഹരി 6.5 ബില്യൻ റിയാൽ ഈ കാലയളവിൽ കവിഞ്ഞിട്ടുണ്ട്.

കമ്പനിയുടെ സാമ്പത്തിക റിപ്പോർട്ട് ഡയറക്ടർ ബോർഡ് വിശകലനം ചെയ്യുകയും റിപ്പോർട്ടിന് അംഗീകാരം നൽകുകയും ചെയ്തതായി വഖൂദ് സി.ഇ.ഒ സഅദ് റാഷിദ് അൽ മുഹന്നദി പറഞ്ഞു. വഖൂദി​െൻറ  22 പുതിയ പെേട്രാൾ സ്​റ്റേഷനുകൾ നിർമ്മാണത്തി​െൻറ വിവിധ ഘട്ടങ്ങളിലാണെന്നും നിലവിലെ പെേട്രാൾ സ്​റ്റേഷനുകളുടെ വിപുലീകരണവും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുകയാണെന്നും സഅദ് അൽ മുഹന്നദി സൂചിപ്പിച്ചു. 
 

Tags:    
News Summary - vaqood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.