വക്റ അൽ മദ്റസ അൽ ഇസ്ലാമിയ്യ ശാന്തിനികേതനിൽനിന്ന് പത്താം ക്ലാസ് പഠനം
പൂർത്തിയാക്കിയവർ വിശിഷ്ടാതിഥികൾക്കൊപ്പം
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ്യ ശാന്തിനികേതൻ വക്റയിൽനിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയനവർഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ 26 വിദ്യാർഥികൾ ചടങ്ങിൽ ബിരുദം ഏറ്റുവാങ്ങി.
സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ റഫീഖ് റഹീം ആശംസയർപ്പിച്ചു. വിമൻ ഇന്ത്യ വക്റ സോണൽ പ്രസിഡന്റ് ഡോ. ഹുദാ അൻവർ, പി.ടി.എ പ്രസിഡന്റ് അസ്ഹർ അലി, മുഹമ്മദ് ഇസ്മായിൽ, ശാഹിദ് അലി, ഹാഷിഫ് ഹനീഫ് എന്നിവരും സംബന്ധിച്ചു.
ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ ശിഫ്ന മുഹമ്മദ്, ശെസാ ഫാത്തിമ, റാഹ റഊഫ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പ്രിൻസിപ്പൽ ആദം എം.ടി അധ്യക്ഷതവഹിച്ചു. അഹ്മദ് ബിൻ ഹംസ ഖുർആൻ പാരായണം നടത്തി.
ജമീൽ ഫലാഹി സ്വാഗതവും മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു. ഹൻഷ പി.പി, അബ്ദുല്ല പി, നിസാർ പി.വി, നബീൽ പി, ഹംസ എൻ, ഫാത്തിമ സുഹ്റ, ഖദീജാബി, ഉമൈബാൻ, മുസ്തഫ, ത്വാഹ, താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.