ദോഹ: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഷിപ്പിംഗ് കമ്പനിയായ നാഖിലാത്(ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനി) തങ്ങളുടെ കപ്പൽ ശേഖരത്തിലേക്ക് ഒനൈസയെ കൂടി സ്വന്തമാക്കി. സ്റ്റാസ്കോ(ഷെൽ േട്രഡിംഗ് ഷിപ്പിംഗ് കമ്പനി ലിമിറ്റഡ്)യിൽ നിന്നുമാണ് ക്യൂ–ഫ്ളെക്സ് പ്രകൃതി വാതക വാഹകയായ ഒനൈസയുടെ പ്രവർത്തനം പൂർണമായും നാഖിലാത് ഏറ്റെടുത്തിരിക്കുന്നത്.
പ്രകൃതി വാതക നീക്കത്തിനുപയോഗിക്കുന്ന പ്രത്യേക തരം കപ്പൽ വിഭാഗത്തിൽ പെടുന്നവയാണ് ക്യൂ–ഫ്ളെക്സ് എൽ.എൻ.ജി കപ്പൽ. 210150 ക്യൂബിക് മീറ്റർ കാർഗോ കപ്പാസിറ്റിയുള്ള മിസൈമീർ ക്യൂ ഫ്ളെക്സ് കപ്പൽ, ഇനി പൂർണമായും നാഖിലാതിെൻറ നിയന്ത്രണത്തിലായിരിക്കും. ഖത്തർ ഗ്യാസ് ചാർട്ടർ ചെയ്തതാണിത്. ദക്ഷിണ കൊറിയയിലെ ഡേവൂ ഷിപ്ബിൽഡിംഗ് ആൻറ് മറൈൻ എഞ്ചിനീറിംഗാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്. 2009ലാണ് കപ്പൽ പ്രവർത്തന രംഗത്തെത്തിയത്.
പൂർണമായും സ്വന്തമാക്കുന്ന ഏഴാമത് പ്രകൃതി വാതക കപ്പലാണ് മിസൈമീർ. ഇതോടെ നാഖിലാതിന് കീഴിൽ ആകെ 15 കപ്പലുകളായി. 11 എൽ.എൻ.ജി കപ്പലുകളും നാല് എൽ.പി.ജി കപ്പലുകളും. ഖത്തറിെൻറ പ്രകൃതി വാതക വിതരണ രംഗത്തെ പ്രധാന ഗതാഗത ലിങ്കാണ് ഖത്തരി എൽ.എൻ.ജി ട്രാൻസ്പോർട്ട് കമ്പനിയായ നാഖിലാത്. 63 എൽ.എൻ.ജി കപ്പലുകളാണ് നാഖിലാതിന് കീഴിൽ ആകെയുള്ളത്. കപ്പലുകളുടെ അകറ്റുപണികളും മറ്റും റാസ് ലഫാനിലെ ഇർഹമ ബിൻ ജാബിർ അൽ ജലാഹ്മ ഷിപ്പ് യാർഡിൽ വെച്ചാണ് നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.