അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ന്റെ​യും സം​ഘ​ട​ന​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തി​ന്റെ​യും ഭാ​ഗ​മാ​യി ഹ​മ​ദ് ബ്ല​ഡ്‌ ഡോ​ണേ​ഷ​ൻ സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് യു​നീഖ് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്  

യു​നീ​ഖ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന യു​നീഖ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ന്റെ​യും സം​ഘ​ട​ന​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തി​ന്റെ​യും ഭാ​ഗ​മാ​യി ഹ​മ​ദ് ബ്ല​ഡ്‌ ഡോ​ണേ​ഷ​ൻ സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ന​ഴ്സു​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് 100 ൽ ​അ​ധി​കം പേ​ർ ര​ക്ത​ദാ​നം ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി ചീ​ഫ് ഓ​ഫ് മി​ഷ​ൻ സ​ന്ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഐ.​ബി.​പി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ സ​ത്താ​ർ, യു​ണീ​ഖ് പ്ര​സി​ഡ​ന്റ് ബി​ന്ദു ലി​ൻ​സ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ ചെ​റു​വ​ത്ത്, അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ ചെ​യ​ർ​പേ​ഴ്സ​ൻ മി​നി ബെ​ന്നി, മെം​ബ​ർ മി​നി സി​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ ക​മ്മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. യു​നീഖ് ന​ഴ്സ​സ് ഡേ ​ലീ​ഡ് നി​വേ​ദി​ത നേ​തൃ​ത്വം ന​ൽ​കി. കോ​ഓ​ഡി​നേ​റ്റ​ർ അ​മീ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Unique blood donation camp organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.