Posted On
date_range Updated On
date_range അണ്ടർ 15 ഇന്ത്യൻ ടീമിന് ഖത്തർ മഞ്ഞപ്പടയുടെ സ്വീകരണം
ദോഹ: അസർബൈജാനിലെ ബാക്കുവിൽ നടക്കാനിരിക്കുന്ന ഫിഫ അണ്ടർ-15 വേൾഡ് കപ്പ് ആൻഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി ഇന്ത്യൻ അണ്ടർ-15 ദേശീയ ഫുട്ബോൾ ടീം ഖത്തറിലെത്തി. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോച്ച് ബിബിയാനോ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ എത്തിയ യുവടീമിന് ഖത്തർ മഞ്ഞപ്പട സ്വീകരണം നൽകി.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ ഒക്ടോബർ 24 മുതൽ 30 വരെയാണ് ഫിഫ അണ്ടർ-15 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിന് മുന്നോടിയായി ഖത്തറിൽ വെച്ച് ഇന്ത്യൻ ടീം നിർണായക സന്നാഹ മത്സരങ്ങളിലും പരിശീലനങ്ങളിലും പങ്കെടുക്കും. ലോകമെമ്പാടുമുള്ള 190-ലധികം രാജ്യങ്ങൾ മാറ്റുരക്കുന്ന ഫിഫ പോരാട്ടത്തിൽ മിന്നുന്ന വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യൻ സംഘം ഖത്തറിലെ പരിശീലന മത്സരങ്ങൾക്കായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.