ക്യു.എൻ.എയുടെ വെബ്സൈറ്റും ട്വിറ്റർ അക്കൗണ്ടും ഹാക്ക്​ ചെയ്​ത സംഭവം: അന്വേഷണം തുടങ്ങി

ദോഹ: ഖത്തറി​​​െൻറ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖത്തർ ന്യൂസ്​ ഏജൻസി (ക്യു.എൻ.എ) യുടെ വെബ്സൈറ്റും ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്ത സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചു. ഹാക്ക്​ ചെയ്യപ്പെട്ടശേഷം വെബ്സൈറ്റും ട്വിറ്റർ അക്കൗണ്ട്​ വഴിയും തെറ്റായ വാർത്തകളും ട്വീറ്റുകളും പുറപ്പെടുവിക്കുകയ​ും ചെയ്​തിരുന്നു.
 വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്യപ്പെട്ടശേഷം തെറ്റായ വാർത്തകളാണ്​  ഹാക്ക്​ ചെയ്യപ്പെട്ട കേന്ദ്രങ്ങൾ ക്യു.എൻ.എ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്ന്​  ഗവൺമ​​െൻറ്​ കമ്യൂണിക്കേഷൻ ഓഫീസ്​ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. തെറ്റിദ്ധാരണ പരത്തുന്നതും രാജ്യ സുരക്ഷിതത്വത്തെ ബാധിക്കുന്നതുമായ ഹാക്കിംങിനെ സർക്കാർ അതീവ ഗൗരവമായാണ്​ കണ്ടിരിക്കുന്നത്​. ചൊവ്വാഴ്ച അർധരാത്രിയോടെ  ഹാക്ക് ചെയ്യപ്പെട്ടതിനു ശേഷം ഏതാനും മണിക്കൂറുകൾ ക്യു എൻ എ വെബ്​സൈറ്റ്​ ലഭ്യമായിരുന്നില്ല. ക്യു എൻ എയുടെ ട്വിറ്റർ അക്കൗണ്ടി​​െൻറ നിയന്ത്രണവും ഏതാനും മണിക്കൂറുകൾ ഹാക്കർമാരുടെ നിയന്ത്രണത്തിലായിരുന്നു. ട്വിറ്റർ പേജിൽ അറബിയിൽ ചേർത്ത വാർത്തകൾ തികച്ചും ​അടിസ്ഥാന രഹിതവും അബദ്ധങ്ങൾ നിറഞ്ഞതുമായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സൈനിക ബിരുദദാനച്ചടങ്ങിൽ അമീർ പങ്കെടുത്ത്​ സംസാരിച്ച വാർത്തയിലും ഹാക്കർമാർ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരാമർശങ്ങൾ കടത്തിവിട്ടിരുന്നു.  ഒരു അടിസ്​ഥാനവുമില്ലാത്ത കാര്യങ്ങളാണ്​ വെബ്​സൈറ്റ്​ വഴി പ്രചരിപ്പിക്കാൻ ​ശ്രമിച്ചതെന്നും ഹാക്കിംങ്​ നടന്ന സംഭവത്തിൽ, വിശദമായ അന്വേഷണം ആരംഭിച്ചതായും സൈബർ സുരക്ഷക്കായി ശക്​തമായ നടപടി സ്വീകരിച്ചു വരുന്നതായും കമ്യൂണിക്കേഷൻ ഓഫീസ്​ വ്യക്തമാക്കിയിട്ടുണ്ട്​. ക്യു.എൻ.എ യുടെ വെബ്സൈറ്റ്​ പുനസ്ഥാപിക്കാനുള്ള ശ്രമം നടന്നുവരികയാണ്​.

Tags:    
News Summary - Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.