???? ?????? ?? ?????

വിവേചന രഹിത ചികിൽസ: ഖത്തറിന്​ യു.എൻ പ്രശംസ

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്​ട്ര സഭയുടെ പ്രശംസ. വിവേചന രഹിതമായി രാജ്യത്തെ എല്ലാവർക് കും അന്താരാഷ്​ട്ര ഗുണനിലവാരത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും ആതുര സേവനവും നൽകുന്നതിനാണ് യു. എന്നി​െൻറ പ്രശംസ .കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെയും രോഗവ്യാപനം തടയുന്നതി​െൻറയും ഭാഗമായി നടത്തുന്ന ശ്രമങ്ങൾ സംബന്ധിച്ച് ഖത്തറിലെയും മേഖലയിലെയും ഐക്യരാഷ്​ട്രസഭ പ്രതിനിധികൾക്ക് വിദേശകാര്യ സഹമന്ത്രിയും ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിർ ഒാൺലൈൻ കോൺഫെറൻസ്​ വഴി വിശദീകരണം നൽകി. യു.എൻ പ്രതിനിധികളുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ലുൽവ റാഷിദ് വിശദീകരണം നൽകുകയും ചെയ്തു. വിദേശകാര്യമന്ത്രാലയം അന്താരാഷ്​ട്ര വികസന ഉപദേഷ്​ടാവും കൊറോണ പ്രതിരോധ ദേശീയ സമിതി വിദേശകാര്യമന്ത്രാലയ പ്രതിനിധിയുമായ ഖാലിദ് ബിൻ റാഷിദ് അൽ മൻസൂരിയും കോൺഫെറൻസിൽ പങ്കെടുത്തു.


യുനെസ്​കോ അറബ് സ്​റ്റേറ്റ്സ്​ ഓഫ് ഗൾഫ് ആൻഡ് യമൻ ഓഫീസ്​ ഡയറക്ടർ ഡോ. അന്ന പൗളിനി, അന്താരാഷ്​ട്ര തൊഴിൽ സംഘടന ഖത്തർ ഡയറക്ടർ ഹൂട്ടൻ ഹൊമയുൻപോർ, ഖത്തർ യു.എൻ ഹ്യൂമൻ റൈറ്റ്സ്​ ൈട്രനിങ് ആൻഡ് ഡോക്യുമെേൻറഷൻ സ​െൻറർ ഡയറക്ടർ ഡോ. അബ്​ദുൽ സലാം സിദാഹ്മദ്, ഖത്തർ യൂനിസെഫ് ഓഫീസ്​ ഡയറക്ടർ ആൻറണി മക്ഡൊണാൾഡ്, യു എൻ എച്ച് സി ആർ ആക്ടിംഗ് ഹെഡ് ആയത് എൽ ദിവാരി, മേഖലയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. റായനാ ബൂഹകാ തുടങ്ങിയവരുമായാണ് ഖത്തർ വിദേശകാര്യസഹമന്ത്രി ലുൽവ അൽ ഖാതിർ വീഡിയോ കോൺഫെറൻസിലൂടെ സംവദിച്ചത്.ദേശീയ തലത്തിൽ കോവിഡ്–19നെതിരായ ഖത്തർ പോരാട്ടത്തെയും ശ്രമങ്ങളെയും യു . എൻ പ്രതിനിധികൾ പ്രശംസിച്ചു. അന്താരാഷ്​ട്ര തലത്തിലും കോവിഡ്–19നെതിരായ ഖത്തറി​െൻറ ശ്രമങ്ങളെ യു. എൻ പ്രത്യേകം പരാമർശിച്ചു.

Tags:    
News Summary - treatment-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT