ഈദ്​ ദിനങ്ങളിൽ ട്രാഫിക്​ പരിശോധന സജീവം

ദോഹ: പെരുന്നാളിനും അവധിദിനങ്ങളിലും ഗതാഗതക്കുരുക്ക്​ ഒഴിവാക്കാൻ കൂടുതൽ നിരീക്ഷണങ്ങൾ ഏർപ്പെടുത്തി ട്രാഫിക്​ വിഭാഗം. പള്ളികൾ, ഈദ്​ ഗാഹുകൾ, ഷോപിങ്​മാൾ-സൂപ്പർ മാർക്കറ്റ്​ ഉൾപ്പെടെ വാണിജ്യ വിൽപന കേന്ദ്രങ്ങൾ, അറവുകേന്ദ്രങ്ങൾ, പൊതുപാർക്കുകൾ എന്നിവിടങ്ങളിൽ പട്രോളിങ്​ ശക്തമാക്കുമെന്ന്​ ട്രാഫിക്​ ജനറൽ ഡയറക്​ടറേറ്റിലെ മീഡിയ ആൻഡ്​ ട്രാഫിക്​ ബോധവത്​കരണ വിഭാഗം അസിസ്​റ്റൻറ്​ ഡയറക്​ടർ ലഫ്​റ്റനൻറ്​ കേണൽ ജാബിർ മുഹമ്മദ്​ റാഷിദ്​ ഉദൈബ അറിയിച്ചു. പെരുന്നാൾ നമസ്​കാരത്തിനായി ജനങ്ങൾ ഒന്നിച്ച്​ പുറത്തിറങ്ങുന്നത്​ കണക്കാക്കി അതിരാവിലെതന്നെ ട്രാഫിക്​ ക്രമീകരണങ്ങൾ ജാഗ്രത പാലിക്കും.

പ്രധാന ഹൈവേകൾ, ബീച്ചിലേക്കുള്ള റോഡുകൾ എന്നിവിടങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണമുണ്ടാവും. വാഹന യാത്രക്കാർ കോവിഡ്​ പ്രോ​ട്ടോകോൾ പാലിക്കു​ന്നുണ്ടോ എന്നും, ഇഹ്​തിറാസ്​ ആപ്ലിക്കേഷൻ സ്​റ്റാറ്റസ്​ ശരിയാണോ എന്നും പരിശേധിക്കും. റോഡ്​ നിയമങ്ങൾ ലംഘിക്കുന്നതും, മറ്റും കണ്ടെത്താനായി പ്രധാന കവലകളിലെ കാമറകളിലും നിരീക്ഷണമുണ്ടാവും. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ചിത്രങ്ങൾ സഹിതം ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക്​ കൈമാറ്റം ചെയ്യപ്പെടുകയും തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന്​ ലഫ്​റ്റനൻറ്​ കേണൽ ഉദൈബ അറിയിച്ചു. 

Tags:    
News Summary - Traffic checks are active during Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.