Posted On
date_range Updated On
date_range തിരൂരങ്ങാടി സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: ഖത്തർ കെ.എം.സി തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാന കൗൺസിലറുമായ മുജീബ് റഹ്മാൻ തലാപ്പിൽ (50) ദോഹയിൽ നിര്യാതനായി.
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാവിലെയായിരുന്നു മരണം. അബ്ദുള്ളക്കുട്ടി തലാപ്പിൽ ആണ് പിതാവ്. മാതാവ്: പാത്തുമ്മു. ഭാര്യ: ഫൗസിയ നീലിമാവുങ്ങൽ. മക്കൾ: ഫജാസ് റഹ്മാൻ, മിഷാൽ റഹ്മാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.