വേലിയേറ്റ സാധ്യത: ബീച്ചിൽ പോകുന്നവർ സൂക്ഷിക്കുക

ദോഹ: അടുത്ത ദിവസങ്ങളിലെ കാലാവസ്​ഥയുടെ പ്രത്യേകതയാൽ വേലിയേറ്റത്തിന്​​ സാധ്യതയുള്ളതിനാൽ ബീച്ചുമായി ബന്ധപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന്​ കാലാവസ്​ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.വെള്ളിയാഴ്​ച മുതൽ ഞായറാഴ്​ച വരെ വേലിയേറ്റസാധ്യതയുണ്ട്​. ബീച്ചുകളുടെ ഓരം കടൽവെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പൗരൻമാരും താമസക്കാരും ബീച്ചുമായി ബന്ധ​െപ്പടു​േമ്പാൾ ഏ​െറ ശ്രദ്ധിക്കണം. രണ്ടു മീറ്ററോളം വേലിയേറ്റത്തിനാണ്​ സാധ്യത. തെക്ക്​ കിഴക്ക്​ ഭാഗത്തേക്കായി കാറ്റുണ്ടാകുന്നതിനാലാണിത്​. ഇതിനാൽ കടലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കണം. നീന്തൽ, ബോട്ട്​ യാത്ര, സ്​കൂബ ഡ്രൈവിങ്​, ​ഫ്രീ ഡ്രൈവിങ്​, സർഫിങ്​, മീൻപിടിത്തം, വിൻഡ്​ സർഫിങ്​ എന്നിവ ഈ ദിവസങ്ങളിൽ ഒഴിവാക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.

രാജ്യത്ത്​ ചൂട്​ കുറഞ്ഞുവരുന്നതിനാൽ അവധി ദിനങ്ങളായ വെള്ളിയും ശനിയും കുടുംബങ്ങളോടൊത്ത്​ ബീച്ചുകളിൽ പോയി ഉല്ലസിക്കുന്നത്​ പതിവാണ്​. ഇത്തരക്കാർ കാലാവസ്​ഥ അറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്​.

ആഴ്​ച അവസാനദിനങ്ങളിൽ മഞ്ഞുമൂടിയ കാലാവസ്​ഥയായിരിക്കുമെന്നും ചൂടുകുറയുമെന്നും കാലാവസ്​ഥാവകുപ്പ്​ അറിയിച്ചു. മേഘാവൃതമായ പകലുകളും ചൂടുകുറഞ്ഞ രാത്രികളുമായിരിക്കും. അടുത്ത രണ്ടു ദിവസങ്ങളിലെ കൂടുതൽ ചൂട്​ 22 ഡിഗ്രി ​െസൽഷ്യസ്​ മുതൽ 30 ഡിഗ്രി സെൽഷ്യസ്​ വരെയായിരിക്കും. വെള്ളിയാഴ്​ച കിഴക്കുനിന്ന്​ തെക്കോട്ട്​ അഞ്ചുമുതൽ 15 വരെ നോട്ടിക്കൽ മൈൽ വേഗതയിൽ കാറ്റടിക്കും. ശനിയാഴ്​ച തെക്ക്​കിഴക്കൻ ദിശയിൽ അഞ്ച്​ നോട്ടിക്കൽ മൈലിനും പതിനഞ്ചിനും ഇടയിൽ കാറ്റടിക്കും.

വെള്ളിയാഴ്​ച രണ്ട്​ മീറ്റർ ഉയരത്തിൽ വരെ കടലിൽ തിരമാലയടിക്കും. തീരപ്രദേശങ്ങളിൽ നാല്​ മീറ്റർ വരെ തിരയടിക്കും. ശനിയാഴ്​ച രണ്ട്​ മീറ്റർ വരെ ഉയരത്തിൽ കടലിൽ തിരമാലയുണ്ടാകും. ഇത്​ മൂന്ന് ​മീറ്റർ വരെയാകും. തീരപ്രദേശത്ത്​ ഇത്​ അഞ്ചടി വരെയാകാം. നാല്​ മുതൽ എട്ട്​ കിലോമീറ്റർ വരെയാണ്​ വെള്ളിയാഴ്​ചത്തെ കാഴ്​ചാപരിധി. ശനിയാഴ്​ച ഇത്​ മൂന്ന്​ കിലോമീറ്ററിനും എട്ടു കിലോമീറ്ററിനും ഇടയിൽ ആകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.