എഫ്. വൺ പോരാട്ട വേദിയായ ലുസൈൽ സർക്യൂട്ടിലെ വിവിധ സൗകര്യങ്ങൾ
ദോഹ: ലോകതാരങ്ങൾ ചീറിപ്പായുന്ന ഖത്തർ ഗ്രാൻഡ് പ്രീയുടെ ടിക്കറ്റുകളിൽ വലിയൊരു ശതമാനവും ഇതിനകം തന്നെ വിറ്റഴിഞ്ഞു. ജനറൽ അഡ്മിഷൻ, ഗ്രാൻഡ് സ്റ്റാൻഡ് എന്നി വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. ആയിരം റിയാൽ മുതൽ 2000 റിയാൽ വരെയുള്ള ഗ്രാൻഡ് സ്റ്റാൻഡ് ടിക്കറ്റ് എടുക്കുന്നവർക്ക് മൂന്ന് ദിവസവും പ്രവേശിക്കാം. ജനറൽ അഡ്മിഷൻ വഴി ഒരു ദിവസം മാത്രമാവും പ്രവേശനം.
200 റിയാൽ ടിക്കറ്റ് വഴി ഒക്ടോബർ ആറിനും, 500 റിയാൽ ടിക്കറ്റ് വഴി ശനി, ഞായർ ദിവസങ്ങളിലും എൻട്രി ലഭിക്കും. ഇവയിൽ 1000 റിയാലിന്റെ ഗ്രാൻഡ്സ്റ്റാൻഡ് ടിക്കറ്റുകൾ മാത്രമാണ് നിലവിൽ ഓൺലൈനിൽ ലഭ്യമാവുന്നത്. മെയിൻ ഗ്രാൻഡ് സ്റ്റാൻഡ്, ജനറൽ അഡ്മിഷൻ ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി സൈറ്റിൽ സൂചിപ്പിക്കുന്നു. ലിങ്ക്: https://tickets.lcsc.qa/content#
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.