തൃശൂർ ജില്ല സൗഹൃദവേദിടാക് ഖത്തറുമായി സഹകരിച്ച് സംഘടിപ്പിച്ച കേരള പിറവി ദിനാഘോഷം ആശ ഷിജു ഉദ്ഘാടനം ചെയ്യുന്നു
ദോഹ: തൃശൂർ ജില്ല സൗഹൃദവേദി ടാക് ഖത്തറുമായി സഹകരിച്ച് കേരളപ്പിറവി ദിനം ആഘോഷിച്ചു. ടാക് ഖത്തർ ഹാളിൽ വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫയുടെ അധ്യക്ഷതയിൽ നടന്ന യോഗം, ബ്രില്യന്റ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ആശ ഷിജു ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രമോദ് ശങ്കരൻ കേരളപ്പിറവി സന്ദേശം നൽകി. വേദി ജനറൽ സെക്രട്ടറി ശ്രീനിവാസൻ, ട്രഷറർ പ്രമോദ്, ടാക് ഖത്തർ എം.ഡി. പി. മുഹ്‌സിൻ എന്നിവർ ആശംസകൾ നേർന്നു. വനിത വേദി കുടുംബങ്ങളും ടാക് ഖത്തർ വിദ്യാർഥികളും ചേർന്ന് കലാപരിപാടികൾ സംഘടിപ്പിച്ചു.
റജീന സലീം സ്വാഗതവും കൺവീനർ സിന്ധു സുരേഷ് നന്ദിയും പറഞ്ഞു.വൈസ് പ്രസിഡന്റ് റാഫി സെക്രട്ടറി ഷറഫു, വനിത കൂട്ടായ്മ സെൻട്രൽ കമ്മിറ്റി കോഓഡിനേറ്റർ ജയാനന്ദ്, വനിത കൂട്ടായ്മ എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.