തൃ​ശൂ​ർ ജി​ല്ലാ സൗ​ഹൃ​ദ വേ​ദി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

തൃ​ശൂ​ർ ജി​ല്ലാ സൗ​ഹൃ​ദ വേ​ദി ര​ക്ത​ദാ​ന ക്യാ​മ്പ്

ദോ​ഹ: തൃ​ശൂ​ർ ജി​ല്ലാ സൗ​ഹൃ​ദ വേ​ദി സം​ഘ​ടി​പ്പി​ച്ച 33ാമ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ഹ​മ​ദ് ഖ​ത്ത​ർ നാ​ഷ​ണ​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്റും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ എ.​പി. മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ത​ദാ​ന​ത്തി​ന്റെ മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച അ​ദ്ദേ​ഹം വേ​ദി​യു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചു. വേ​ദി അം​ഗ​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രോ​ടൊ​പ്പം ദേ​ശ -ഭാ​ഷാ ഭേ​ദ​മ​ന്യേ 411 പേ​ർ ര​ക്ത ദാ​താ​ക്ക​ളാ​യി. ഹ​മ​ദ് ബ്ല​ഡ് ഡോ​ണ​ർ യൂ​ണി​റ്റി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ര​ക്ത​ദാ​താ​ക്ക​ളെ എ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യി തൃ​ശൂ​ർ സൗ​ഹൃ​ദ വേ​ദി സ്ഥാ​നം ഉ​റ​പ്പി​ച്ചു.

തൃ​ശൂ​ർ ജി​ല്ലാ സൗ​ഹൃ​ദ വേ​ദി സെ​ക്ര​ട്ട​റി ആ​ർ.​കെ. റാ​ഫി​യു​ടെ ആ​മു​ഖ പ്ര​സം​ഗ​ത്തി​നു​ശേ​ഷം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫ് മു​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് വി​ഷ്ണു ജ​യ​റാം ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ വി.​എ​സ്. നാ​രാ​യ​ണ​ൻ, ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ്, ട്ര​ഷ​റ​ർ തോ​മ​സ് ഔ​സേ​പ്പ്, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് മു​സ്ത​ഫ, വ​നി​താ കൂ​ട്ടാ​യ്മ ചെ​യ​ർ​പേ​ഴ്സ​ൻ രേ​ഖ പ്ര​മോ​ദ്, എ​ച്ച്.​എം.​സി ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ഇ​ൻ​ചാ​ർ​ജ് മു​ഹ​മ്മ​ദ് റ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വേ​ദി കു​ടും​ബ​സു​ര​ക്ഷാ പ​ദ്ധ​തി വൈ​സ് ചെ​യ​ർ​മാ​ൻ സു​ധ​ൻ പ്രി​ൻ​സ്, കാ​രു​ണ്യം പ​ദ്ധ​തി ചെ​യ​ർ​മാ​ൻ കു​ഞ്ഞു​മൊ​യ്ദു, സെ​ക്ട​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷ​ക്കീ​ർ, ഷൗ​ക്ക​ത്ത്, വ​നി​താ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഫ​സീ​ല ന​വാ​സ്, റം​ഷി​ദ ബ​ദ​റു​ദ്ധീ​ൻ, വ​നി​താ കൂ​ട്ടാ​യ്മ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക്യാ​മ്പ് മു​ഖ്യ കോ​ഓ​ഡി​നേ​റ്റ​ർ നി​ഷാം ഇ​സ്മാ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Thrissur District Friendship Vedi Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.