പുതിയ മൂന്ന്​ കാലിച്ചന്തകൾ കൂടി തുറക്കുന്നു

ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ ലൈവ്സ്​റ്റോക്ക് ഡിപ്പാർട്​മെൻറിെൻറ കീഴിൽ രാജ്യത്ത്​ മൂന്ന്​ കന്നുകാലിച്ചന്തകൾ കൂടി തുറക്കാൻ തീരുമാനം. അൽഖോർ, അൽ ശീഹാനിയ, അബു നഖ്​ല എന്നിവിടങ്ങളിലാണ് പുതിയ കാലിവിപണികൾ ആരംഭിക്കുന്നത്.

പ്രാദേശിക ഫാമുകളിൽ വളർത്തിയ കാലികളെ ഇടനിലക്കാരില്ലാതെ കർഷകരിൽനിന്നും നേരിട്ട് ഉപഭോക്താക്കളിലെത്തിക്കുകയാണ്​ ലക്ഷ്യം. നേരത്തേ അൽ മസ്​റൂഅ, അൽ ശമാൽ എന്നിവിടങ്ങളിൽ രണ്ട് വിപണികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ലൈവ്സ്​റ്റോക്ക് ഡിപ്പാർട്​മെൻറ് ഡയറക്ടർ എൻജി. അബ്​ദുൽ അസീസ്​ സിയാറ പറഞ്ഞു.

പ്രാദേശിക കന്നുകാലി ഫാമുകൾക്കായി വിപണികൾ സ്ഥാപിക്കുന്നതിന് ഖത്തർ ഡെവലപ്മെൻറ് ബാങ്കിെൻറ സഹകരണത്തോടെ നിരവധി പദ്ധതികളാണ് വകുപ്പ് ആരംഭിച്ചിരിക്കുന്നത്​. വെറ്ററിനറി ക്ലിനിക്, ഫാർമസികൾ, കമ്പോസ്​റ്റ്-കാലിത്തീറ്റ എന്നിവ വിൽക്കുന്നതിനുള്ള ഔട്ട്​ലെറ്റുകൾ എന്നിവ ഇതിലുൾപ്പെടും. ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്​.

മന്ത്രാലയത്തിെൻറ പദ്ധതികളുടെ ഭാഗമായി ലൈവ്സ്​റ്റോക്ക് കോംപ്ലക്സുകളിൽ വെറ്ററിനറി സർവിസ്​, കമ്പോസ്​റ്റ് ഫോഡെർ, മിൽകിങ് മെഷീനുകൾ എന്നിവ സൗജന്യനിരക്കിലാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.