ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്നു ദിവസം ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. വേതനത്തോട് കൂടിയായിരിക്കും അവധി. അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74ൽ നിർദേശിക്കുന്ന അധികസമയജോലി അലവൻസുകൾ ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏതൊക്കെ ദിവസങ്ങളിലാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.സർക്കാർ, പൊതുമേഖല, ബാങ്കിങ് മേഖല എന്നിവിടങ്ങളിലെ പൊതു അവധി ജൂൺ അഞ്ച് വ്യാഴാഴ്ച ആരംഭിക്കും. ചൊവ്വാഴ്ചവരെ അഞ്ചു ദിവസമാണ് പൊതു അവധിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.