തിരുവമ്പാടി വെൽഫെയർ കമ്മിറ്റി സ്വീകരണ പരിപാടിയിൽ ഐ.എസ്.സി പ്രസിഡന്റ്
ഇ.പി. അബ്ദുറഹ്മാനെ ഷാൾ അണിയിക്കുന്നു
ദോഹ: ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുറഹൂഫ് കൊണ്ടോട്ടി എന്നിവർക്ക് ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മിറ്റി സ്വീകരണം നൽകി.
കുടുംബാംഗങ്ങൾക്കും അംഗങ്ങൾക്കും സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനോടനുബന്ധിച്ച് നടന്ന ജനറൽ ബോഡിയും സ്വീകരണവും ഡോ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി പി.എം. മുജീബുറഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവമ്പാടി മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് ഇ.എ. നാസർ, മാപ്പിളകലാ അക്കാദമി സെക്രട്ടരി മുഹ്സിൻ തളിക്കുളം, അൽഇഹ്സാൻ കൺവീനർ ടി.പി. അബ്ബാസ്, അമീൻ കൊടിയത്തൂർ, ബിജോയ് വർഗ്ഗീസ്, സോണി മാത്യു, സുഹൈബ് പി.ച്ച്, സജി ഉലഹന്നാൻ, സിദ്ദീഖ് കെൻസ, ഫൈസൽമോൻ, കുട്ടി കടായിക്കൽ, ജംഷീർ, റഷീദ് ഫവാസ് കളപ്പുരക്കൽ, സൈബു, സമദ് ബാബു, സമദ് കിളിയണ്ണി, ഇല്ല്യാസ് കെൻസ, ഫാസിൽ വിക്ടോറിയ, രാജ് കൊട്ടാരത്തിൽ, ഷംസുദ്ദീൻ സഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് പി.എം. സുനിൽ സ്വാഗതവും ട്രഷറർ വാഹിദ് കപ്പലാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.