ഹാൻസ്​ ജേക്കബ് (കാഞ്ഞിരപ്പള്ളി), ബിൻഉംറാൻ

​ദി​ന​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളു​മെ​ല്ലാം ഈ ​മാ​ലാ​ഖ​മാ​രു​ടേ​ത്

സ്വർഗത്തിലെ മാലാഖമാരെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്നാൽ, ഭൂമിയിൽ ചില മാലാഖമാരുണ്ട്. അവരെ ദിവസവും കാണാറുണ്ട്, അടുത്തിടപഴകാറുണ്ട്​. അവരാണ് നമ്മുടെ സ്വന്തം നഴ്സുമാർ... ഭൂമിയിലെ മാലാഖമാർ...ലോകമെമ്പാടും കൊറോണയെന്ന മഹാമാരി താണ്ഡവമാടുമ്പോൾ നഴ്സുമാരുടെ മുഖങ്ങളല്ലേ നമ്മുടെ മുന്നിലേക്ക് ആദ്യം വരുന്നത്. അവരുടെ സ്പർശമേൽക്കാത്ത, ആ സ്നേഹവും കരുതലും പരിചരണവും ഒരു പ്രാവശ്യമെങ്കിലും ലഭിക്കാത്ത ഒരു മനുഷ്യനുമുണ്ടാകില്ല ഇന്ന് ലോകത്ത്.

കോവിഡ്​ പ്രതിരോധയുദ്ധത്തിലെ പടയാളികളായി നമുക്ക് സംരക്ഷണവലയം തീർക്കുന്നതിൽ ഏറ്റവും മുന്നിലുള്ളത് നഴ്സുമാരാണ്. സ്വന്തം ജീവൻപോലും പണയംവെച്ചുകൊണ്ട്, ക്ഷീണവും തളർച്ചയും മാറ്റിവെച്ച് ലോകനന്മക്കായി സേവനമനുഷ്ഠിക്കുന്നവർ.ആതുരസേവനം അല്ലെങ്കില്‍ നഴ്സിങ് എന്നത് അനാകര്‍ഷകമായ ഒരു തൊഴില്‍ മേഖലയായിരുന്നു ഒരുകാലത്ത്. എന്നാല്‍, ഇന്നത് ഉന്നതപഠന തൊഴില്‍ മേഖലയാണ്. 200 കൊല്ലം പഴക്കമുള്ള തൊഴിൽ മേഖലയാണ് ഇതെന്ന്​ എത്ര പേർക്കറിയാം. പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും വരുമ്പോഴാണ് നമ്മൾ അത് ഓർക്കുന്നതും നഴ്സുമാരുടെ പ്രാധാന്യം മനസ്സിലാക്കുന്നതും.

ലോകാരോഗ്യ സംഘടന 2020നെ ആതുര സേവകരുടെ വർഷമായി പ്രഖ്യാപിച്ചിട്ടുണ്ട്​. ആധുനിക നഴ്സിങ് ശാസ്ത്രത്തിന് അടിത്തറ പാകിയ ​​േഫ്ലാറൻസ്​ നൈറ്റിൻഗേലിെൻറ 200ാം ജന്മവാര്‍ഷികത്തിലാണ്​ ഈ പ്രത്യേക വർഷാചരണം.ലോകത്താദ്യമായി ന്യൂസിലന്‍ഡിലാണ് നഴ്സസ് രജിസ്ട്രേഷന്‍ ആക്ട് നടപ്പാക്കിയത്. എലന്‍ ദഗേര്‍ട്ടി (Ellen Dougherty) എന്ന വനിതയാണ് ലോകത്തിലെ ആദ്യ രജിസ്​ട്രേഡ് നഴ്സ്. ഇന്ന് എല്ലാ രാജ്യങ്ങളിലും നഴ്സിങ് നിയമങ്ങളും രജിസ്ട്രേഷനുമുണ്ട്. വൈദ്യശാസ്ത്രം പുരോഗമിച്ചതോടെ നഴ്സുമാരുടെ പ്രാധാന്യവും വർധിച്ചു. നഴ്സിങ്ങില്‍ വ്യത്യസ്ത ശാഖകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ആരോഗ്യപരിപാലന മേഖലയില്‍ ഡോക്ടര്‍മാര്‍ക്കു തുല്യമായ പ്രാധാന്യം നഴ്സിങ് മേഖലയും അര്‍ഹിക്കുന്നുണ്ട്​. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആരോഗ്യമേഖലയിൽ ഇന്നുള്ളതിൽവെച്ച് ഏറ്റവും വലിയ തൊഴിൽവിഭാഗമാണ് നഴ്സുമാർ. ആഗോളതലത്തിൽ നഴ്സുമാരുടെ ലഭ്യതക്കുറവ് പല രാജ്യങ്ങളും തിരിച്ചറിയുന്നത് ഓരോ മഹാമാരികൾ വരുമ്പോൾ മാത്രമാണ്. വർധിക്കുന്ന ജനസംഖ്യ കണക്കിലെടുക്കുമ്പോൾ ആവശ്യമായ നഴ്സുമാരില്ല എന്ന്​ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.

ഈ കോവിഡ്​ കാലത്ത് ലോകാരോഗ്യ സംഘടന ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് കൈകഴുകലിനാണ്​. ക്രീമിയന്‍യുദ്ധകാലത്ത് ഇതേ കൈകഴുകൽ ആശയം ​​േഫ്ലാറൻസ് നൈറ്റിൻഗേൽ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, അന്നത് ആരും ഗൗനിച്ചില്ല. എന്നാല്‍, ദശാബ്​ദങ്ങള്‍ക്കുശേഷം പകര്‍ച്ചവ്യാധികള്‍ മനുഷ്യരാശിക്ക് ഭീഷണിയായ കാലത്ത് അതിെൻറ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞു.നഴ്സുമാർ ലോകത്തിന് നൽകുന്ന മൂല്യത്തെക്കുറിച്ചും അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളി നിറഞ്ഞ ജീവിതാവസ്ഥകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കാനും ഈ തൊഴിൽരംഗത്തേക്ക് കൂടുതൽ ആളുകളെ കൂട്ടിക്കൊണ്ടുവരാനുമായി വർഷം നീളുന്ന കാമ്പയിനുകളാണ് ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്നത്.

മഹാമാരിയെ പ്രതിരോധിക്കാനായി നമുക്കെല്ലാംവേണ്ടി ജീവൻ പണയംവെച്ച്​ രാവും പകലുമെന്നോണം കഷ്​ടപ്പെടുന്ന നഴ്സുമാരെ ആദരിക്കാതെ വയ്യ! നിപയുടെ നാളിൽ സ്വന്തം ജീവൻ കൊടുത്തുപോലും രോഗത്തെ പ്രതിരോധിക്കാൻ തയാറായ ലിനി സിസ്​റ്ററെപ്പോലുള്ളവരെ ഓർക്കാതെ വയ്യ!തൊഴിലിനെ കരുതലി​െൻറയും കാരുണ്യത്തി​െൻറയും കർമമാക്കി, ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്നവർ, ഇവരല്ലേ യഥാർഥ മാലാഖമാർ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.