ഹമദ്മെഡിക്കൽ കോർപറേഷൻ
ദോഹ: കോവിഡ് കാലത്ത് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ആശുപത്രികൾ രോഗപ്രതിരോധ മേഖലയിൽ സ്വീകരിച്ച സമഗ്ര നടപടികളും ആർജ്ജിച്ചെടുത്ത പരിചയസമ്പത്തും ഭാവിയിൽ ലോകകപ്പ് ഫുട്ബാൾ ഉൾപ്പെടെ വമ്പൻ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുതൽക്കൂട്ടാകുമെന്ന് റിപ്പോർട്ടുകൾ.
മഹാമാരിക്കിടയിലും ലോകകപ്പിനായി ഖത്തറിലേക്ക് സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നും പഠനങ്ങൾ വ്യക്തമാക്കി.
എച്ച്.എം.സിക്ക് കീഴിലുള്ള മിസൈദ് ജനറൽ ആശുപത്രി (എം.ജി.എച്ച്), അൽ വക്റ ആശുപത്രി (എ.ഡബ്ല്യൂ.എച്ച്) എന്നിവയെ അടിസ്ഥാനമാക്കി ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി പ്രസിെൻറ ഒാൺലൈൻ പബ്ലിഷിങ് പോർട്ടലായ ക്യു സയൻസ് പ്രസിദ്ധീകരിച്ച പഠനങ്ങളിൽ, കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ വെല്ലുവിളികളിലും ആവശ്യങ്ങൾ മാറുമ്പോഴും ആരോഗ്യമേഖലയിൽനിന്നുള്ള വിദഗ്ധരുടെ കൂട്ടായ പ്രവർത്തനങ്ങൾ നിർണായകമായെന്നും ചൂണ്ടിക്കാട്ടി.
മിസൈദ് ജനറൽ ആശുപത്രിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രത്യേകിച്ചും ഒന്നും രണ്ടും തരംഗങ്ങളിൽ സ്വീകരിച്ച തന്ത്രപ്രധാന നടപടികൾ, ഭാവിയിൽ എന്തെങ്കിലും മഹാമാരികൾ പടർന്നുപിടിച്ചാൽ അതിനെ അഭിമുഖീകരിക്കാൻ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കിയതായും മിസൈദ് ആശുപത്രിയെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. കോവിഡ് രോഗം മഹാമാരിയെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ വളരെ കുറഞ്ഞ സമയത്തിലാണ് മിസൈദ് ജനറൽ ആശുപത്രി കമീഷൻ ചെയ്തതത്.
വർക്ക്ഫോഴ്സ്, ഇൻഫ്രാസ്ട്രക്ചർ, സപ്ലൈ ആൻഡ് എക്യുപ്മെൻറ്, സർവിസ് റീകൺഫിഗറേഷൻ, േഡറ്റ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻസ് എന്നീ ആറ് ഘടകങ്ങളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.
കോവിഡിെൻറ ഒന്നാം തരംഗത്തിൽ ആരോഗ്യ വിദഗ്ധരും അധികൃതരും വെല്ലുവിളികൾ നേരിടുന്നതിന് സ്വീകരിച്ച നയനിലപാടുകളും നടപടികളും രണ്ടാം തരംഗത്തിൽ നിർണായകമായെന്ന് പഠനത്തിൽ പറയുന്നു. ആറ് ഘടകങ്ങളിൽ വർക്ഫോഴ്സ് ഒഴികെ എല്ലാ മേഖലകളിലും ആശുപത്രി മികച്ചു നിന്നതായും സൂചിപ്പിക്കുന്നു. അൽ വക്റ ആശുപത്രിയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ എല്ലാ മേഖലകളിലും ആശുപത്രി മികച്ചു നിന്നതായി പറയുന്നു. 2021 തുടക്കത്തിൽ എച്ച്.എം.സിയുടെ നാല് ആശുപത്രികളുടെയും രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള പരിധി കവിഞ്ഞപ്പോൾ അൽ വക്റ ആശുപത്രിക്ക് കീഴിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ പഠനത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.