ദോഹ: ഗസ്സ മുനമ്പിലെ ക്രൂരമായ യുദ്ധം അവസാനിപ്പിക്കണമെന്നും മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നത് ഉറപ്പാക്കണമെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി ആവശ്യപ്പെട്ടു. ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി യെവറ്റ് കൂപ്പറുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി ഇക്കാര്യം ആവശ്യപ്പെട്ടത്. ഗസ്സ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും സംഭവവികാസങ്ങൾ സംസാരിക്കുന്നതിനിടെ തടവുകാരെയും ബന്ധികളെയും മോചിപ്പിക്കുന്നതിന് പ്രാദേശിക -അന്തർദേശീയ ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളെക്കുറിച്ചും അവയെ പിന്തുണക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. വിദേശകാര്യ സെക്രട്ടറിയായി നിയമിതയായ യെവറ്റ് കൂപ്പറിനെ അഭിനന്ദിച്ച അദ്ദേഹം, അവരുടെ ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.