ഇടപ്പാളയം ഖത്തർ ചാപ്റ്റർ ബാഡ്മിന്റൺ സംഘടിപ്പിച്ച ടൂർണമെന്റിലെ വിജയികൾ
ദോഹ: ഇടപ്പാളയം ഖത്തർ ചാപ്റ്റർ മുൻ പ്രസിഡന്റായിരുന്ന മണികണ്ഠ മേനോന്റെ അനുസ്മരാണാർഥം ഖത്തർ ചാപ്റ്റർ അംഗങ്ങൾക്കായി ബാറ്റ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.അബു ഹമൂറിലെ മിഡിലീസ്റ്റ് സ്കൂളിൽ നടന്ന ടൂർണമെന്റ് ചാപ്റ്റർ പ്രസിഡന്റ് റഷീദ് മാണൂർ ഉദ്ഘാടനം ചെയ്തു. കലാപ്രവർത്തനങ്ങളോടൊപ്പം സ്പോർട്സിലും തൽപരനായിരുന്ന മണികണ്ഠ മേനോനാണ് ഇടപ്പാളയം ഖത്തർ ചാപ്റ്ററിന് കീഴിൽ ബാറ്റ്മിന്റൺ ടീമിന് രൂപം നൽകിയതെന്ന് അദ്ദേഹം ഓർമിച്ചു. ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് സജീവമായി നേതൃത്വം നൽകുന്നതിനിടയിലാണ് അദ്ദേഹം അകാലത്തിൽ വിട്ടുപിരിഞ്ഞുപോയതെന്ന് അംഗങ്ങൾ അനുസ്മരിച്ചു.
തുടർന്ന് സിംഗ്ൾ, ഡബിൾസ് വിഭാഗത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഇടപ്പാളയം മെംബർമാർ പങ്കെടുത്തു. സിംഗ്ൾ വിഭാഗത്തിൽ ഫാറൂഖ്, കോയാസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡബ്ൾസിൽ ഹസീബ് ആൻഡ് കോയാസ് ടീം വിന്നേഴ്സ് ട്രോഫിയും ഫാറൂഖ് ആൻഡ് ആരിഫ് ടീം റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.വിജയികൾക്ക് പ്രസിഡന്റ് റഷീദ് മാണൂർ, ഗ്ലോബൽ വൈസ് പ്രസിഡന്റ് നൂറുൽ ഹഖ്, ഫിനാൻസ് സെക്രട്ടറി പ്രഭിത്ത്, വൈസ് പ്രസിഡന്റ് അബൂബക്കർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. പരിപാടിയിൽ തൗഫീഖ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.