കോവിഡ് കാലം, വെർച്വൽ ക്ലിനിക്കുകളുടെ വിജയഗാഥ

ദോഹ: കോവിഡ് ഒരർഥത്തിൽ ലോകത്ത്​ ബദൽ ജീവതങ്ങൾക്കുള്ള വഴികളും തുറന്നിടുകയായിരുന്നു. ആൾക്കൂട്ടങ്ങൾ ഒത്തുചേരുന്നതിൽ വിലക്കുണ്ടായപ്പോൾ, സ്​കൂൾ അധ്യായനങ്ങൾക്കും സമ്മേളനങ്ങൾക്കും ചർച്ചകൾക്കുമെല്ലാം ഓൺലൈനിലൂ​െട ബദൽ മാർഗങ്ങൾ സൃഷ്​ടിക്കപ്പെട്ടു.

ഇതിനൊപ്പം തന്നെയാണ്​ ആരോഗ്യമേഖലയിലുമുണ്ടായ മാറ്റങ്ങൾ. കോവിഡ്​ കാലത്ത്​ രോഗികൾക്ക്​ ചികിത്സ ഉറപ്പാക്കുന്നതിനായി ഖത്തറിൽ ആരംഭിച്ച വെർച്വൽ ക്ലിനിക്കുകൾ വൻ വിജയകരമായിരു​ന്നുവെന്നാണ്​ റിപ്പോർട്ട്​.

ടെലിഫോൺ വഴിയും വീഡിയോ കോൾ വഴിയും രോഗികൾക്ക് മെഡിക്കൽ, ആരോഗ്യ വിദഗ്ധർ നൽകിയ ​െവർച്വൽ ക്ലിനിക്കുകൾ ലക്ഷ്യം നിറവേറ്റിയതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതായി 'അൽ റായ' ദിനപത്രം റിപ്പോർട്ട് ചെയ്തു.

കോവിഡ് മഹാമാരി അവസാനിക്കുന്നത്​വരെയും അതിന് ശേഷവും വെർച്വൽ ക്ലിനിക്കുകളുടെ പ്രവർത്തനം തുടരുന്നതിനാവശ്യമായ മുഴുവൻ അടിസ്​ഥാന സൗകര്യങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും രാജ്യത്തുണ്ടെന്നും ചില വിഭാഗങ്ങളിലുള്ള രോഗികൾക്ക് ചികിത്സയുടെ ഭാഗമായി ആശുപത്രിയിലോ ക്ലിനിക്കുകളിലോ നേരിട്ടെത്തേണ്ടതില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

മാറാരോഗങ്ങളുള്ളവരും എന്നാൽ ശാരീരികാസ്വസ്​ഥ്യങ്ങളാൽ പ്രയാസങ്ങൾ ഇല്ലാത്തവരുമായ രോഗികൾക്കും ഫോളോ–അപ്പ് പരിശോധന ആവശ്യമായവർക്കും വെർച്വൽ ക്ലിനിക്കുകൾ ഏറെ പ്രയോജനപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഔട്ട്പേഷ്യൻറ് ക്ലിനിക്കുകളിലെത്തുന്ന 50 ശതമാനം കേസുകളും വീഡിയോ കോൾ വഴിയോ ടെലിഫോൺ വഴിയോ കൈകാര്യം ചെയ്തതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

ക്ലിനിക്കുകളിൽ നേരിട്ടെത്തി ചികിത്സ തേടുന്നതിെൻറ 70 ശതമാനം കാര്യക്ഷമത വെർച്വൽ ക്ലിനിക്കുകളിലൂടെ ലഭിക്കുമെന്നുണ്ട്​.

ഡോക്ടർമാർക്കും രോഗികൾക്കും ഇത് ഏറെ ഫലപ്രദവും സമയലാഭം നൽകുന്നുവെന്നും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ രോഗികൾക്ക് ചികിത്സ നൽകാൻ ഇത് സാഹചര്യമൊരുക്കുന്നുവെന്നും ആരോഗ്യ വിദഗ്​ധരെ ഉദ്ധരിച്ച്​ അൽറായ റിപ്പോർട്ട്​ ചെയ്​തു. 

Tags:    
News Summary - The Covid time, the success story of virtual clinics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.