ഖത്തർ ഇടശ്ശേരി മഹല്ല് റിലീഫ് കമ്മിറ്റി (ക്യു.ഇ.എം.ആർ.സി)
ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ ഇടശ്ശേരി മഹല്ല് റിലീഫ് കമ്മിറ്റി (ക്യു.ഇ.എം.ആർ.സി) ജനറൽ ബോഡി യോഗം ദോഹ എയർപോർട്ട് റോഡിലുള്ള ആരോമ റസ്റ്റാറന്റിൽ നടന്നു. തുടർന്ന് 2025-26 വർഷത്തെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഇടശ്ശേരി മഹല്ലിലെ ഖത്തർ പ്രവാസികളുടെയും ഇടശ്ശേരി മഹല്ലിന്റെയും നിർധനരായ ജനങ്ങളുടെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് ക്യു.ഇ.എം.ആർ.സിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
സാഗർ ഇടശ്ശേരി പ്രാർഥന നിർവഹിച്ചു. എ.എ. അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹാദി സ്വാഗതവും ഷാനവാസ് അബ്ദുല്ല നന്ദിയും പറഞ്ഞു. യോഗത്തിന് ശേഷം മെംബർഷിപ് കാമ്പയിൻ ട്രഷറർ ലിംഷാദ് പടുവിങ്ങൽ നിർവഹിച്ചു തുടർന്ന് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
സാഗർ സൈദാലി (രക്ഷാധികാരി), എ.എ അബ്ദുല്ല (പ്രസി), ഷാജഹാൻ (സെക്ര), വി.എസ് ഷഫീർ, അബ്ദുൽ ഹാദി, ഷാനവാസ് അബ്ദുല്ല (വൈസ് പ്രസി), എൻ.എ അമീർ (ജോ. സെക്ര), ലിംഷാദ് പടുവിങ്ങൽ (ട്രഷറര്‍). എക്സിക്യൂട്ടിവ് മെംബർമാരായി അൻസാർ ഇടശ്ശേരി, റോഫിൽ ഫിറോസ്, ഷമീർ ഹനീഫ എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.