ദോഹ: ടെസ്കോ ഓര്‍ഗാനിക് ബദാം ഉപയോഗിക്കരുതെന്ന് പൊതുജനാരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. സാല്‍മനെല്ല ബാക്ടീരിയയുടെ സാന്നിധ്യത്തിനുള്ള സാധ്യത കണക്കിലെടുത്താണ് മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. അപകടകാരിയായ ബാക്ടീരിയയാണ് സാല്മെനല്ല. രാജ്യാന്തര സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഭാഗമാണ് ഈ ബദാം. സുതാര്യമായ പ്ലാസ്റ്റിക് ബാഗുകളില്‍ 200 ഗ്രാം പായ്ക്കറ്റുകളിലാണ് ഇവ വിപണിയിലെത്തിച്ചിരിക്കുന്നത്.
ഇറ്റലിയിലെ വി ബെസാന കമ്പനിയാണ് നിര്‍മാതാക്കള്‍. ഉത്പന്നത്തിെൻറ സീരിയല്‍ നമ്പര്‍ എല്‍ 8004010. ഇൗ ഉത്പന്നം ഉപയോഗിക്കുന്നതിനെതിരെ രാജ്യാന്തര മുന്നറിയിപ്പുണ്ടായിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും അപകടമോ ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നത് കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ മന്ത്രാലയം സ്വീകരിക്കുന്നുണ്ട്. ആരെങ്കിലും ഈ ഉത്പന്നം ഇതിനോടകം വാങ്ങിയിട്ടുണ്ടെങ്കില്‍ ഉപയോഗിക്കരുത്. വാങ്ങിയ ഔട്ട്ലെറ്റില്‍തന്നെ മടക്കിനല്കണം. ഉത്പന്നം ആരെങ്കിലും കഴിക്കുകയും അസ്വസ്ഥതയോ മറ്റോ അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍തന്നെ സമീപത്തെ ഹെല്‍ത്ത്സെൻററുമായി ബന്ധപ്പെടണം. സാല്മെനല്ല ഭീതിയെത്തുടര്‍ന്ന് ടെസ്കോ രാജ്യാന്തരതലത്തില്‍തന്നെ ഈ ഉത്പന്നം അടിയന്തരമായി പിന്‍വലിച്ചിട്ടുണ്ട്. ഈ ഉത്പന്നം ഉപയോഗിക്കരുതെന്നും ബന്ധപ്പെട്ട തീയതിയിലും ബാച്ച്കോഡിലുമുള്ള ഉത്പന്നം മടക്കിനല്‍കണമെന്നും പൂര്‍ണമായി തുക തിരിച്ചുനൽകുമെന്നും ടെസ്കോയും പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.