ദോഹ: വിപുലമായ പരിപാടികളോടെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂളിലെ കെ.ജി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എം.ഇ.എസ് ഗവേണിങ് ബോർഡ് പ്രസിഡന്റ് കാഷിഫ് ജലീൽ, ജനറൽ സെക്രട്ടറി ഡോ. കെ.പി. നജീബ്, എം.ഇ.എസ് ഗവേണിങ് ബോർഡ് ഡയറക്ടർമാർ, സ്കൂൾ ഗവേണിങ് ബോർഡ് അംഗങ്ങൾ, സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.
യുവതലമുറയുടെ ഉന്നമനത്തിനായി അധ്യാപകരുടെ സ്തുത്യർഹമായ സേവനങ്ങൾക്ക് ആദരവ് അർപ്പിച്ചു. ഓരോ വിദ്യാർഥിയുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ദീപശിഖ വാഹകരാണ് അധ്യാപകരെന്ന്, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖദർ അധ്യാപകരെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
2024-25 അധ്യയന വർഷത്തിൽ 100 ശതമാനം ഹാജർ നേടിയ അധ്യാപകരെ ആദരിച്ചു. തുടർന്ന് അധ്യാപകരുടെ ഗാനം, നൃത്തങ്ങൾ, സ്കിറ്റുകൾ, ഗെയ്മുകൾ എന്നിവ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗെയിമുകളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും ട്രോഫികളും നൽകി.
നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട വിജയികൾക്കും സമ്മാനങ്ങൾ നൽകി. അധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്ന വിഡിയോ അവതരണം പരിപാടിക്ക് മാറ്റുകൂട്ടി. അധ്യാപകരായ മാഗ്ഡലീൻ സിൽവിയ സദസ്സിനെ സ്വാഗതവും ഡേവിഡ്സൺ നന്ദിയും പറഞ്ഞു.സെപ്റ്റംബർ നാലിന് സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ കെ.ജി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മെന്റർമാർക്ക് ആദരവ് നൽകി. ക്ലബ്സ് ആൻഡ് ആക്ടിവിറ്റീസ് ഹെഡ് ആനെറ്റ് ഹന്ന സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.