വിജയികൾ: 1. മദീഹ അഹമ്മദ്, 2. ശബീർ വി.കെ, 3. അബ്​ദുന്നാസർ കെ.

തനിമ 'അമർ ആവാസ്' റഫി ഗാനാലാപന മത്സരം സമാപിച്ചു

ദോഹ: കലാജീവിതവും കലാബാഹ്യജീവിതവും അങ്ങേയറ്റം മാനുഷികവും മനോഹരവുമാക്കി എന്നതാണ് റഫി സാഹിബിൻെറ പ്രസക്തിയെന്ന് പ്രസിദ്ധ സൂഫി സംഗീതജ്ഞൻ സമീർ ബിൻസി അഭിപ്രായപ്പെട്ടു. തനിമ ദോഹ സോൺ സംഘടിപ്പിച്ച റഫി അനുസ്മരണ ഗാനാലാപന മത്സര പരിപാടിയായ അമർ ആവാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിനിമകൾക്കു പുറത്തേക്ക് അദ്ദേഹത്തി​െൻറ സംഗീതം ഒഴുകിപ്പരന്നു. റോയൽറ്റിയുടെ കാര്യത്തിൽ പോലും അദ്ദേഹത്തിൻെറ വീക്ഷണം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു. ഒരു പാട്ടിന് ഒരു പ്രാവശ്യം മാത്രമേ അദ്ദേഹം റോയൽറ്റി സ്വീകരിച്ചിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ മദീഹ അഹ്മദ് ഒന്നാം സ്ഥാനം നേടി. ശബീർ വി.കെ, അബ്​ദുന്നാസർ കെ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി. പ്രശസ്ത സംഗീതജ്ഞരായ സക്കീർ സരിഗ, ഷാനവാസ് മലപ്പുറം, അബ്​ദുല്ലത്തീഫ് മാഹി എന്നിവർ വിധിനിർണയം നടത്തി. സി.ഐ.സി ദോഹ സോൺ പ്രസിഡൻറ്​ ബഷീർ അഹ്മദ്, തനിമ ഖത്തർ ഡയറക്ടർ അഹ്മദ് ഷാഫി എന്നിവർ സംസാരിച്ചു. ഓൺലൈനിൽ നടന്ന മത്സരങ്ങൾക്ക് തനിമ ദോഹ സോൺ കോഓഡിനേറ്റർ നബീൽ ഓമശ്ശേരി, ഫായിസ്, നാസർ വേളം എന്നിവർ നേതൃത്വം നൽകി. നിയാസ് കൈനാട്ടി നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.